Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജ്യൂസുകള്‍ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ കടകളിൽ നിന്നും ലഭിക്കുന്ന പായ്ക്കറ്റ് ജ്യൂസുകൾ അപകടകാരികളാണ്. പായ്ക്കറ്റിലാക്കുമ്പോള്‍ മിക്കവാറും ജ്യൂസുകളുടെ ഗുണങ്ങള്‍ നഷ്ടപ്പെടും.ഒരു ഗ്ലാസ് ആപ്പിൾ ജ്യൂസിൽ ഏഴ് സ്പൂണ്‍ പഞ്ചസാരയടങിയിട്ടുള്ളതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി.ആരോഗ്യദായകമെന്ന പേരിൽ ദൈന്യം ദിനമുപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ പഞ്ചസാരയുടെ അളവ് കണ്ടെത്താനായി നടത്തിയ ഒരു സർവ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
–

–
2000 അമ്മമാർക്കിടയിലാണ് ഇതിനെ കുറിച്ചുള്ള സർവ്വേ നടത്തിയത്.ഇതിൽ 90 ശതമാനം അമ്മമാർക്കും തങ്ങൾ കുട്ടികൾക്ക് നൽകുന്ന ആപ്പിൾ ജ്യൂസിലെയും, മറ്റ് മധുര പാനീയങ്ങളിലെയും പഞ്ചസാരയുടെ അളവിനെ കുറിച്ച് ഒരു ധാരണയുമില്ലാത്തവരായിരുന്നു. കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിലെ കൂടിയ അളവിലുള്ള പഞ്ചസാര ഹൃദ്രോഗങ്ങൾ,ടൈപ്പ് റ്റു ഡയബെറ്റിസ് എന്നീ രോഗങ്ങൾ എളുപ്പത്തിൽ പിടിപെടാനിടയാക്കും.
–

–
പുകയില പോലെ തന്നെ അപകടകാരിയാണ് പഞ്ചസാരയെന്ന് ഡോക്ടർമാർ പറയുന്നു.ചോക്ലേറ്റോ, മധുര പാനീയങ്ങളോ, മിഠായികളോ കഴിക്കുന്ന കുട്ടികളുടെ പല്ലുകൾ എളുപ്പത്തിൽ കേടു വരാനും സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു.മുതിർന്നവർക്ക് ഒരു ദിവസം ആറു സ്പൂണ്‍ പഞ്ചസാരയാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളത്.
–

–
എന്നാൽ ഒരു ആപ്പിൾ ജ്യൂസിൽ അതിലധികം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. ഫലവര്‍ഗങ്ങള്‍ അതേ രീതിയില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നും പഠനം വെളിപ്പെടുത്തുന്നു.പഞ്ചസാരയുടെ ദോഷവശങ്ങളെ പറ്റി ഇതുവരെ ജനങ്ങൾ ബോധവാൻമാരായിട്ടില്ല എന്നതാണ് സത്യം.
Leave a Reply