Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരിക്കൽ പോലും പ്രണയിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ല . ഇന്നത്തെ കാലത്ത് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രണയത്തെ കുറിച്ച കാഴ്ച്ചപ്പാട് വ്യത്യസ്തമാണ്. ആണ്‍കുട്ടികള്‍ പറയുന്നതെല്ലാം പെണ്‍കുട്ടികള്‍ക്ക് വേദവാക്യമായിരിക്കും. പറയുന്നതെല്ലാം അവര്‍ പ്രാധാന്യത്തോടെ എടുക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ പ്രണയത്തില്‍ വീഴ്ത്താന്‍ എളുപ്പമാണ്. അതിനാല്‍ പ്രണയമാണെങ്കിലും അല്ലാത്തതാണെങ്കിലും അവരെ കാര്യമായി വിശകലനം ചെയ്യേണ്ടതുണ്ട്. അവരുമായി അടുക്കുന്നതിന് മുമ്പ് അവരുടെ താഴെപ്പറയുന്ന രീതിയില്‍ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക….
പുറംമോടിയില്‍ മയങ്ങരുതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നാം പ്രതീക്ഷിക്കുന്ന സദ്ഗുണങ്ങള്‍ അവനിലുണ്ടോ എന്നന്വേഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
തന്‍െറ പങ്കാളി എങ്ങനെയിരിക്കണമെന്ന ഒരു ചിത്രം ഓരോ പെണ്‍കുട്ടിയും തങ്ങളുടെ മനസില്‍ വരച്ചിടണം. എന്തൊക്കെ ഗുണങ്ങള്‍ അയാളില്‍ വേണമെന്നും തന്‍െറ സ്വപ്നങ്ങള്‍ എങ്ങനെ പങ്കാളിയിലൂടെ യാഥാര്‍ഥ്യമാക്കാമെന്നും കൃത്യമായി മനസിലുറപ്പിക്കുക. എപ്പോഴും ആഗ്രഹങ്ങള്‍ മാറ്റികൊണ്ടിരിക്കുന്ന ചിലരുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് തെറ്റായ രീതിയില്‍ മാത്രമേ അവസാനിക്കൂ. മനസിനെ പിടിവിടാതെ വിടരുതെന്നും എളുപ്പത്തില്‍ പ്രണയത്തില്‍ വീഴരുതെന്നും പറയുന്നതിനുള്ള പ്രധാന കാരണമാണ് ഇത്. മനസില്‍ വരച്ചിട്ട ഗുണങ്ങള്‍ക്കൊത്ത ഒരാളെ ലഭിച്ചാല്‍ അയാള്‍ക്കൊപ്പം സമയം ചെലവിടുക. നല്ലതെന്ന് തോന്നിയാല്‍ ഗൗരവതരമായ ബന്ധത്തിലേക്ക് നീങ്ങാം.
ശാരീരികമായ ആകര്‍ഷണത്തിന് ഊന്നല്‍ കൊടുക്കരുത്. എത്രയോ പേരെ ആ ശരീരം നേരത്തെ ആകര്‍ഷിച്ചിരിക്കണം.
പ്രണയബന്ധം തകര്‍ന്ന ശേഷമോ ജീവിതത്തിലെ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ മൂലം മാനസികമായി തകര്‍ന്നിരിക്കുമ്പോഴോ മനസില്‍ കുളിര്‍മഴ പെയ്യിച്ച് ഒരാള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അവസ്ഥയുണ്ടാകാം. ഈ സന്ദര്‍ഭത്തില്‍ നിങ്ങളുടെ പുതിയ കാമുകന്‍ നിങ്ങളുടെ ദുഖങ്ങള്‍ അകറ്റാന്‍ കഴിവുള്ളയാളും മനസിന്‍െറ ശൂന്യതയില്‍ സന്തോഷം നിറക്കാനും കഴിവുള്ളയാളാകണം. പുതിയ ബന്ധത്തില്‍ നിന്നും സ്നേഹവും കരുതലും ലഭിക്കുന്നില്ലെങ്കിൽ അയാളും നിങ്ങള്‍ക്ക് ചേര്‍ന്നത ല്ലെന്നതാണ് യാഥാര്‍ഥ്യം. ഒരിക്കലും ഈ ബന്ധം തുടരരുത്.

ഒരു വീടിന് തറയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നത് പോലെ ഓരോ ബന്ധവും സന്തോഷപ്രദവും വിജയപ്രദവും ആകാന്‍ ചില കാര്യങ്ങള്‍ പരമപ്രധാനമാണ്. പരസ്പരം വിശ്വസിച്ച് ചെറിയ ചെറിയ സംഭാഷണങ്ങളിലൂടെ അന്യോന്യം മനസിലാക്കുക. ഇതിന് ശേഷം പൊതുവായുള്ള താല്‍പ്പര്യങ്ങള്‍ മനസിലാക്കുക. ഇവ വിലയിരുത്തിയ ശേഷം മാത്രം പരസ്പരം പ്രണയം കൈമാറുക.

ഭൂരിപക്ഷം പുരുഷന്‍മാരും പങ്കാളിയോട് വിശ്വസ്തതയുള്ളവരായിരിക്കില്ല. എന്തെങ്കിലുമൊക്കെ ഒളിക്കുന്നയാളായിരിക്കും. ഭാവി ജീവിതം പങ്കിടുന്നയാളെ തെരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധ ചൊലുത്തണമെന്ന് പറയാനുള്ള പ്രധാന കാരണമിതാണ്. സമയത്തിന് അന്തിമ തീരുമാനത്തില്‍ പ്രധാന പങ്കുണ്ട്. ഏറെ സമയമെടുത്ത് നല്ലതും ചീത്തതും മനസിലാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. ബന്ധങ്ങളുടെ തുടക്കം ആവേശവും പ്രസരിപ്പും നിറഞ്ഞതായിരിക്കും. അതുകൊണ്ട് തെറ്റുകുറ്റങ്ങളും ഒന്നും നോക്കാതെ പങ്കാളിയുടെ പിന്നാലെ കൂടുന്ന അവസ്ഥ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ വിഷമത്തിന് കാരണമായേക്കും. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക. ജീവിതത്തില്‍ വരാനുള്ള ‘സ്പെഷ്യല്‍’ പുരുഷനായി കാത്തിരിക്കുക.
ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുമ്പോള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. മനസിലുള്ള ഉത്തമ ഗുണഗുണങ്ങളോട് കൂടിയ പുരുഷനെ അന്വേഷിച്ചുകൊണ്ടേയിരിക്കുക. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ചേരാത്തവരുമായി ബന്ധപ്പെട്ട് ഒരിക്കലും സമയം പാഴാക്കരുത്. ഏത് തരത്തിലുള്ള പങ്കാളിയെയാണ് തനിക്ക് വേണ്ടതെന്ന് തീരുമാനിക്കാത്തവര്‍ ആണ്‍കുട്ടികളുടെ പുറംമോടിയിലെ സ്നേഹത്തില്‍ കുടുങ്ങിപ്പോകും. പുരുഷന്‍െറ ആകര്‍ഷകത്വവും മനോഹരമായ മുഖവുമാകരുത് പ്രണയത്തിനുള്ള മാനദണ്ഡം. മറിച്ച് നല്ല വ്യക്തിത്വ ഗുണങ്ങളായിരിക്കണം. എടുത്ത് ചാടി ഒരു തീരുമാനമെടുക്കാതെ തന്‍െറ മനസിനൊത്തയാള്‍ ഇന്നല്ലെങ്കിൽ നാളെ തന്‍െറ മുന്നിലത്തെുമെന്ന പ്രതീക്ഷയുമായി ജീവിക്കുക.
Leave a Reply