Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:18 pm

Menu

Published on November 6, 2014 at 3:25 pm

കണ്‍മഷി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…!!!കണ്ണിണയിലൂടെ അകത്തെത്തുന്നത് മാരക വിഷം..!!

study-confirms-traces-of-lead-in-kajal

കണ്ണിൻറെ സൗന്ദര്യത്തിനെന്ന് കരുതി ഉപയോഗിക്കുന്ന കണ്‍മഷിയില്‍ മാരകമായ ഈയം അടങ്ങിയിരിക്കുന്നതായി ഗവേഷകരുടെ കണ്ടെത്തല്‍. ലക്നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ബയോകെമിസ്ട്രി വകുപ്പിന്റെ ഘടകമായ ‘നാഷനല്‍ റെഫറല്‍ സെന്റര്‍ ഫോര്‍ ലെഡ് പ്രൊജക്റ്റ്സ് ഇന്‍ ഇന്ത്യ’ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .കണ്‍മഷി ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ നേരിട്ടെത്തുന്നത് മാരക വിഷമായ ഈയമാണത്രെ (ലെഡ്). അതായത് ലെഡ് അടങ്ങിയതാണ് കാജല്‍ എന്നാണ്  പഠനം  വെളിപ്പെടുത്തുന്നത്. പഠനത്തിനു വേണ്ടി നടത്തിയ പരീക്ഷണങ്ങളിലെല്ലാം ബ്രാന്‍ഡഡ് അല്ലാത്ത കാജലുകളിലാണ് ഉയര്‍ന്ന തോതില്‍ ലെഡ് കണ്ടെത്തിയിരിക്കുന്നത്.വായുവിലും ജലത്തിലും മണ്ണിലും സാധാരണമായി കാണപ്പെടുന്ന ലോഹമായ ഈയം ഒരു മാരകവിഷമാണ്. ശ്വസനത്തിലൂടെയും തൊലിയിലൂടെയും ഭക്ഷണത്തിലൂടെയുമൊക്കെയാണ് സാധാരണയായി ഇത് മനുഷ്യ ശരീരത്തില്‍ എത്തുന്നത്. എന്നാല്‍ ശരീരത്തിലെത്തിയാല്‍ ഈ ലോഹം എല്ലാ അവയവങ്ങളെയും ബാധിക്കുകയും നാഡീ വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ തലച്ചോറിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. കെട്ടിട നിര്‍മാണം, ആസിഡ് ബാറ്ററികള്‍, വെടിയുണ്ടകള്‍ തുടങ്ങിയവയില്‍ നിന്ന് ഈയം ശരീരത്തില്‍ എത്തുന്നുണ്ടെങ്കിലും ഇത് നേരിട്ട് ശരീരത്തില്‍ എത്തുന്നത് അപായകരമാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. അബ്ബാസ് മഹ്ദിയുടെ അഭിപ്രായം. 20 പി.പി.എം (പാര്‍ട്ടിക്കിള്‍സ് പെര്‍ മില്യന്‍) ആണ് അനുവദനീയമായ ലെഡിന്‍റെ അളവ്. പക്ഷെ കണ്‍മഷിയില്‍ ഇതിന്‍റെ അളവ് 36 പി.പി.എം ആണെന്നാണ് രാസപരിശോധനാ വിശകലനം തെളിയിക്കുന്നത്. മുടി കറുപ്പിക്കുന്ന ഹെയര്‍ ഡൈയിലും ഈയത്തിന്റെ അളവ് കൂടുതലായി കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News