Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തത്കാൽ ടിക്കറ്റ് ഓണ്‍ലൈനിലൂടെ വാങ്ങുന്നവർക്ക് ഇനി മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കേണ്ട.റെയിൽവേ ടിക്കറ്റിനായുള്ള ഐആർ സിടിസി വെബ്സൈറ്റ് സർക്കാർ പരിഷ്കരിക്കാൻ ഒരുങ്ങുന്നതോടെയാണിത്.തീവണ്ടി ടിക്കറ്റുകൾ മുൻ കൂർ റിസർവ്വു ചെയ്യുന്നതിനായി ഇൻഡ്യൻ റെയിൽവെഏർപ്പെടുത്തിയ സംവിധാനമാണ് തത്കാൽ പദ്ധതി. ഈ പദ്ധതി പ്രകാരം സ്ലീപ്പർ ക്ലാസ്, എ.സി. ചെയർ കാർ, ത്രീ ടയർ എസി, ടു ടയർ എ.സി എന്നിങ്ങനെ എക്സ്പ്രസ്സ് അടക്കം എല്ലാ തീവണ്ടികളിലും മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഇനി ഇൻറർനെറ്റ് കണക്ഷൻ,ഇന്റർനെറ്റ് ബാങ്കിംഗ്,പാസ് വേർഡ് ,ഐ.ഡി കാർഡ്,ഇത്രയും കാര്യങ്ങളുണ്ടെങ്കിൽ ഇനി തത്കാൽ വെറും 30 സെക്കൻഡ് കൊണ്ട് ബുക്ക് ചെയ്യാം. ട്രെയിന്‍ നമ്പര്‍, പേര്, യാത്രക്കാരുടെ എണ്ണം, വയസ്സ്,പോകാനുള്ള സ്ഥലം എന്നീ വിവരങ്ങൾ സജ്ജമാക്കിയാൽ തത്കാൽ ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി ഐ ആര് സി ടി സി വെബ്സൈറ്റില്‍ ലോഗിന്‍ ഉണ്ടായിരിക്കണം. തത്കാൽ ടിക്കറ്റ് എളുപ്പത്തിൽ എങ്ങനെ ബുക്ക് ചെയ്യാനുള്ള വഴിയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
–
സ്റ്റെപ്പ് 1
ആദ്യമായി യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

–
സ്റ്റെപ്പ് 2
മൈ പ്രൊഫൈലില്‍ പോയി മാസ്റ്റര്‍ ലിസ്റ്റില്‍ ക്ലിക് ചെയ്യുക.

–
സ്റ്റെപ്പ് 3
ഇനി യാത്ര ചെയ്യുന്ന ആളുകളുടെ പേര്, വയസ്സ്, ഐഡി കാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ നൽകുക.

–
സ്റ്റെപ്പ് 4
മൈ പ്രൊഫൈലില്‍ പോയി ഫേവറിറ്റ് യാത്ര ലിസ്റ്റില്‍ ക്ലിക് ചെയ്യുക.

–
സ്റ്റെപ്പ് 5
ട്രെയിനിൻറെ വിവരങ്ങളും യാത്ര പോകേണ്ട സ്ഥലവും മറ്റ് വിവരങ്ങളുമാണ് ഇവിടെ നല്‍കേണ്ടത്.

–
സ്റ്റെപ്പ്6
പത്ത് മണിയാകുമ്പോൾ തത്കാല്‍ ബുക്കിംഗ് തുടങ്ങുന്ന നേരം നോക്കി വീണ്ടും ലോഗിന്‍ ചെയ്യുക.

–
സ്റ്റെപ്പ്7
ഇവിടെ വീണ്ടും യാത്ര വിവരങ്ങള്‍ നൽകേണ്ട കാര്യമില്ല. ഫേവറിറ്റായി നേരത്തെ വിവരങ്ങള്‍ നമ്മള് കൊടുത്തുകഴിഞ്ഞു.

–
സ്റ്റെപ്പ്8
ഇനി സബ്മിറ്റ് ചെയ്യുക

–
സ്റ്റെപ്പ്9
ഇനി പോകേണ്ട ട്രെയിന്‍ തിരഞ്ഞെടുത്ത ശേഷം ടിക്കറ്റ് ബുക്ക് ചെയ്യൂ.

–
സ്റ്റെപ്പ്10
നേരത്തെ ഫില്‍ ചെയ്ത് വെച്ച മാസ്റ്റര്‍ ലിസ്റ്റില്‍ ക്ലിക് ചെയ്യുക.

–
സ്റ്റെപ്പ്11
നേരത്തെ ഫില്‍ ചെയ്ത പേരുകള്‍ ഓട്ടോമാറ്റിക്കായി ഇവിടെ വരും.

–
സ്റ്റെപ്പ്12
വെരിഫിക്കേഷൻ കൊടുത്ത ശേഷം നെക്സ്റ്റ് ക്ലിക് ചെയ്യുക.

–
സ്റ്റെപ്പ്13
പേമൻറിന് വേണ്ടി ഏതാണ് ബാങ്ക് എന്ന് തിരയുകയാണ് അടുത്ത ഘട്ടം.

–
സ്റ്റെപ്പ്14
ബാങ്ക് ഡീറ്റയില്‍സ് കൊടുത്ത് പെയ്മെൻറ് ഘട്ടം പൂര്‍ത്തിയാകുന്നതോടെ ടിക്കറ്റ് ബുക്ക്ഡ് ആകുന്നതാണ്.

Leave a Reply