Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:55 pm

Menu

Published on November 14, 2014 at 1:05 pm

ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാൻ ഇനി ഒരു സെക്കൻറ് മാത്രം

download-a-film-in-just-seconds

ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ എത്ര സമയം നിങ്ങൾ കാത്തിരിക്കാറുണ്ട്. കാത്തിരുന്ന് നിങ്ങൾക്ക് മടുപ്പ് തോന്നിയിട്ടുണ്ടാകാം. എന്നാൽ അതിന് പരിഹാരമായി ഇപ്പോൾ ടെലികോം രംഗത്തെ ആഗോള ഭീമന്‍മാരായ സ്വീഡനിലെ എറിക്‌സണ്‍ 5ജി നെറ്റവര്‍ക്ക് പരീക്ഷണങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്. കൊറിയയുടെ 5ജി നിലവില്‍ വരുമ്പോള്‍ 800 മെഗാബൈറ്റുള്ള ഒരു സിനിമ ഒരു സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും. 4 ജിയേക്കാള്‍ ആയിരം മടങ്ങ് വേഗതയാണ് ഇതിനുള്ളത്. ലോകം കാത്തിരിക്കുന്ന 5ജി നെറ്റ്‌വര്‍ക്കിനുവേണ്ടി തങ്ങള്‍ ശ്രമിക്കുകയാണെന്ന് എറിക്‌സന്റെ ഗവേഷണ വിഭാഗം മേധാവി സാറമസൂര്‍ പറയുന്നു.ദക്ഷിണകൊറിയയും, ജപ്പാനും, അമേരിക്കയും 5ജി നെറ്റ്‌വർക്ക് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.ആര് ആദ്യം കണ്ടുപിടിച്ചാലും വിവരസാങ്കേതിക രംഗത്ത് മറ്റൊരു വിപ്ലവം കുറിക്കുന്ന കണ്ടുപിടുത്തമാകും ഇത്. ഇന്നത്തെ സാഹതര്യത്തില്‍ 5ജി പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ 2020 എങ്കിലും ആകേണ്ടി വരും. എന്നാൽ 3ജിയും 4ജിയും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധ്യമായിട്ടില്ല.ഇന്ത്യയിൽ പല സ്ഥലങ്ങളിലും പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ ഇൻറർനെറ്റിന് തീരെ വേഗതയില്ല. അതിനാൽ ഇന്ത്യയിൽ അതിവേഗ ഇൻറർനെറ്റ് 2030 ആകുമ്പോഴേക്കു മാത്രമേ ലഭ്യമാവുകയുള്ളൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News