Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുത്തൂർ : കിംസ് ആശുപത്രിയില്‍ കെട്ടിട മുകളിൽ നിന്ന് ചാടി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. കൊല്ലം സ്വദേശിയായ സംസാര ശേഷിയും, കേള്‍വിശക്തിയുമില്ലാത്ത റോയ് ജോർജ് സജിത ദമ്പതികളുടെ പുത്രിയായ റോജി തിരുവനന്തപുരം കിംസ് ആശുപത്രിയുടെ നഴ്സിംഗ് കോളേജിലെ രണ്ടാംവർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘റോജി റോയ്’ എന്ന പേരില്‍ തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധം വ്യാപിക്കുന്നത്. റോജി റോയിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. റോജി ആശുപത്രി കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നെന്നും ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ പക്ഷം. അന്വേഷണ ചുമതലയുള്ള പൊലീസും അത് വ്യക്തമാക്കുകയായിരുന്നു. എന്നാൽ തന്റെ കുടുംബത്തിന്റെ അവസ്ഥ നല്ലപോലെ അറിയുന്ന റോജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും. എല്ലാം ഒരു കെട്ടിച്ചമച്ച കഥ ആണെന്നും ന്യായം നേടുന്ന വരെ ഓണ്‍ലൈൻ പ്രതിഷേധം തുടരുമെന്നും ഉന്നയിച്ചാണ് ഇപ്പോൾ ഓണ്‍ലൈൻ യുദ്ധം നടക്കുന്നത്.
സോളാർ വിഷയവും സരിതയുടെ ഉടുതുണിയില്ല വീഡിയോയും പ്രസിദ്ധീകരിക്കാൻ കാണിച്ച ശുഷ്കാന്തി റോജിയുടെ മരണവാര്‍ത്തയില്‍ പ്രകടിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്‌മായ വിമര്‍ശനം ഉയരുന്നത്. ഫെയ്‌സ്ബുക്കില്‍ ഇതുവരെ ഉയരാത്ത വിധം രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. മിണ്ടാനും കേള്‍ക്കാനും കഴിയാത്ത അച്‌ഛന്റെയും അമ്മയുടെയും നാവായി മാറാന്‍ നിങ്ങളെ ക്ഷണിക്കുന്നു എന്ന വിവരണത്തോടെയാണ് പേജ് സൃഷ്‌ടിച്ചിരിക്കുന്നത്. നവംബര്‍ 11ന് സൃഷ്‌ടിച്ച പേജ് ഇതിനകം ഇരുപത്തിരണ്ടായിരത്തിൽ അധികം പേര്‍ ലൈക്ക് ചെയ്‌തിട്ടുണ്ട്.
റോജിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസമായ വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് റോജി നല്ലിലയിലെ തന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു. അപ്പോൾ അപ്പച്ചൻ റോയി ജോർജ്ജും അമ്മച്ചി സജിതയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അവർക്ക് കേൾക്കാനോ സംസാരിക്കാനോ കഴിയില്ലാത്തതിനാൽ ഫോണെടുത്തില്ല. റോജിയുടെ സഹോദരൻ റോബിയാണ് സംസാരിച്ച് വിവരം കൈമാറാറ്. അതിനാൽ റോജി പിന്നീട് തൊട്ടടുത്തു തന്നെ ഉള്ള അപ്പച്ചന്റെ സഹോദരന്റെ വീട്ടിലേക്ക് വിളിക്കുകയും കാര്യങ്ങൾ വീട്ടിലെ വിവരം ചോദിച്ച് അറിയുകയും പിന്നെ വല്യമ്മച്ചിയും അമ്മച്ചിയും കോളേജിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. കൂടുതൽ കാര്യങ്ങൾ ഒന്നും പറഞ്ഞതുമില്ല. വിവരം അറിഞ്ഞ ഉടനെ തന്നെ സജിതയും വല്യമ്മച്ചി ശോശാമ്മയും കോളേജിലീക്ക് പുറപ്പെടുകയും ചെയ്തു. പാതിവഴിയിലെത്തിയപ്പോൾ കോളേജിൽ നിന്ന് ശോശാമ്മയുടെ ഫോണിൽ വിളിച്ച് എവിടെ എത്തിയെന്നു തിരക്കി..
പിന്നെ വൈകിട്ടോടെയാണ് റോജി മരിച്ചുവെന്ന വാർത്ത വീട്ടുകാർ അറിഞ്ഞത്. ഉച്ചയ്ക്ക് 12 മണിയോടെ റോജിയെ കോളേജിന്റെ പത്താം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീഴ്ച്ചയിൽ തന്നെ മരണം സംഭവിച്ചിട്ടും കോളേജ് അധികൃതർ വിവരം അറിയിച്ചത് മരണം സംഭവിച്ച് 6 മണിക്കൂർ കഴിഞ്ഞാണെന്നത് സംശയ ജനകമായ ഒരു കാര്യമാണ്. കോളേജിലെ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തതിന് പ്രിൻസിപ്പൽ ചോദ്യം ചെയ്തതിൽ മനംനൊന്ത് റോജി ആശുപത്രിയുടെ പത്താംനിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് കോളേജ് അധികൃതരിൽ നിന്നു ലഭിച്ച വിവരം. മരണ കാരണം ഇതെല്ലാം ആണെന്ന് കോളേജ് അധികൃതർ ആവർത്തിച്ച് പറയുമ്പോളും ഒന്നും പൂർണമായി വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വീടുക്കാർ. ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ഉള്ള സോഷ്യൽ മീഡിയ യുദ്ധമാണ് എവിടെയും കാണാൻ കഴിയുന്നത്. മലയാള മാധ്യമങ്ങളുടെ വാര്‍ത്താ ലിങ്കുകളുടെ കമന്റ് ബോക്‌സില്‍ റോജിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നൂറുകണക്കിന് കമന്റുകളാണ് നിത്യവും പോസ്‌റ്റ് ചെയ്യപ്പെടുന്നത്.
റോജിക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും വ്യക്തമായി അറിയില്ലെങ്കിലും കോളേജ് അധികൃതർ പറഞ്ഞ കാര്യങ്ങൾ അപ്പാടെ വിശ്വസിക്കാൻ റോജിയെ അടുത്തറിയുന്ന ബന്ധുക്കൾക്ക് ഒന്നും തന്നെ സാധ്യമല്ല…സത്യം പുറത്തു കൊണ്ടുവരാൻ ഉള്ള ശക്തമായ പ്രധിഷേധം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകുമ്പോൾ ബാക്കിയാകുന്ന ഒരു ചോദ്യമുണ്ട്…. റോജി റോയ് മരണം എങ്ങനെ സംഭവിച്ചു….???
Leave a Reply