Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 1:08 am

Menu

Published on November 20, 2014 at 3:02 pm

ഫ്ലിപ്പ്കാർട്ട് വഴി പെൻഡ്രൈവ് വാങ്ങിയപ്പോൾ തുടർച്ചയായി മൂന്ന് തവണയും കിട്ടിയത് ‘കാലിപ്പെട്ടി’

flipkart-delivered-empty-boxes-thrice-instead-of-pendrive

ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റ് വഴി കബളിക്കപ്പെട്ടവർ ചുരുക്കമൊന്നും അല്ലെങ്കിലും ഇതുപോലെ ഒരു ചതി ഇതു ആദ്യമായാണ് തെളിവ് സഹിതം പുറത്താകുന്നത്. മൈസൂർ സ്വദേശിയായ ആദർശ് ആനന്ദൻ തന്റെ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ഒന്നല്ല മൂന്ന് തവണയാണ് തുടർച്ചയായിആദർശ് പ്രമുഖ ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റായ ഫ്ലിപ്കാർട്ടിനാൽ കബളിക്കപ്പെട്ടത്‌.
ഫ്ലിപ്കാർട്ട് വഴി ആദർശ് കഴിഞ്ഞ ഒക്ടോബർ 24ന് ഒരു സാധാരണ പെൻഡ്രൈവ് ഓർഡർ നൽകിയിരുന്നു. എന്നാൽ ഓർഡർ കയ്യിൽ കിട്ടി അത് പൊളിച്ചു നോക്കിയപ്പോൾ ആണ് ആദർശ് അമ്പരന്നത്. പാക്കറ്റിനുള്ളിൽ ഉണ്ടായിരുന്നത് ഒരു കാലി പെട്ടി മാത്രം. വിവരം ഉടൻ തന്നെ ഫ്ലിപ്കാർട്ട് കസ്റ്റമർ സർവിസ് ഡിപാർട്ട്മെന്റിൽ വിളിച്ചു അറിയിച്ചു. അങ്ങനെ സംഭവിച്ചതിൽ ക്ഷമ ചോദിച്ച ശേഷം ഉടൻ തന്നെ പുതിയ പെൻഡ്രൈവ് ആദർശിന്റെ അഡ്രസ്സിൽ എത്തിക്കാമെന്നും കൂടെ പാരിധോഷിക തുകയായി 55 രൂപയും നൽകാമെന്നും അവർ ഫ്ലിപ്കാർട്ട് അംഗം അറിയിച്ചു.
അങ്ങനെ രണ്ടാം തവണയും പെൻഡ്രൈവ് വീട്ടിൽ എത്തി. എന്നാൽ അന്ന് ആദർശ് വീട്ടിലില്ലായിരുന്നു. വന്ന പാക്കറ്റ് ആദർഷിന്റെ അമ്മ വാങ്ങി വീട്ടിൽ വെച്ചു. എന്നാൽ വീട്ടിലെത്തിയ ആദർശ് പാക്കറ്റ് തുറന്നപ്പോൾ വീണ്ടും അമ്പരന്നു. രണ്ടാം തവണയും ലഭിച്ചത് കാലി പെട്ടി മാത്രം. അങ്ങനെ വീണ്ടും കസ്റ്റമർ സർവീസ് ഡിപാർട്ട്മെന്റുമായി ബന്ധപ്പെട്ടപ്പോൾ അവർ ആദർശിനെ സംശയിക്കുകയും ലഭിച്ച പെൻഡ്രൈവ് വീട്ടിൽ ഒളിപ്പിച്ച ശേഷം കളിപ്പിക്കുകയാണെന്നുമായി അവരുടെ പക്ഷം. അതിനാൽ അവർ അടച്ച പണം തിരിച്ചു തരാനോ പെൻഡ്രൈവ് വീണ്ടും അയച്ചു തരാനോ സമ്മതിച്ചില്ല. അങ്ങനെ വീണ്ടും കഴിഞ്ഞതിന്റെ പുറകെ നടന്നു സമയം കളയാൻ നിൽക്കാതെ അദ്ദേഹം പുതിയ ഒരു പെൻഡ്രൈവിന് ഓർഡർ നൽകി. ഒന്നെങ്കിൽ സാധനം കിട്ടും അല്ലെങ്കിൽ ഫ്ലിപ്കാർട്ടിന്റെ വഞ്ചന പുറത്ത് കൊണ്ടുവരണം എന്ന ഉദ്ദേശത്തോടെയാണ് രണ്ടാമതും ആദർശ് ഫ്ലിപ്കാർട്ടിൽ തന്നെ ഓർഡർ കൊടുത്തത്. എന്നാൽ ആദർഷിന്റെ ഉദ്ദേശം പിഴച്ചില്ല. മൂന്നാം തവണ വന്ന പാക്കറ്റ് വീട്ടിൽ കൊണ്ടുപോയി തുറക്കാതെ ഫ്ലിപ്കാർട്ടിന്റെ സർവിസ് വിംഗ് ആയ ‘ഇകാർട്ട്’ ജീവനക്കാരനെ കൊണ്ട് തന്നെ തുറപ്പിക്കുകയും ആ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. പെട്ടി തുറന്നപ്പോൾ ആദ്യത്തെ പോലെ തന്നെ. അതിനുള്ളിൽ ഒന്നും ഇല്ലായിരുന്നു. തുടർന്ന് ആദർശ് ആ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത് തന്റെ അനുഭവം എല്ലാവരെയും അറിയിക്കുകയും ചെയ്യുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News