Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാര്‍ട് ഫോണ്‍ ചാര്‍ജ് ചെയ്യാൻ ഇനി വെറും 30 സെക്കൻറ് മതി.സ്റ്റോര്‍ ഡോട് എന്ന ഇസ്രയേല്‍ കമ്പനിയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. വേഗത്തിൽ റീചാർജ്ജ് ആകുന്ന സൂപ്പർ കപ്പാസിറ്ററും പതിയെ ഡിസ്ചാർജ്ജ് ആവുന്ന തരത്തിലുള്ള ഇലക്ടോഡുകളുമുള്ള എം എഫ് ഇ (മൾട്ടി ഫംഗ്ഷൻ ഇലക്ട്രോഡ്) ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് കമ്പനി പറയുന്നു. ഈ സാങ്കേതിക വിദ്യയില്‍ ബാറ്ററിയിലെ നാനോഡോട്ടുകള്‍ അതിവേഗത്തില്‍ ചാര്‍ജ് സ്വീകരിക്കുകയും കൂടുതല്‍ അളവില്‍ നിലനിര്‍ത്തുകയും ചെയ്യും.ഇപ്പോഴുള്ള പ്രോട്ടോടൈപ്പിന് അല്‍പ്പം വലിപ്പം കൂടുതലാണെങ്കിലും 2016 ലോടെ സാധാരണ ഉപയോഗത്തിന് സാധ്യമായ ബാക്ടറി നിര്‍മിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.എന്നാല്‍ ഈ ബാക്ടറികളുപയോഗിക്കുന്ന ഫോണിന് 6000 രൂപമുതല്‍ 9000 രൂപവരെ അധികമായി നല്‍കേണ്ടി വരും.1500 റീച്ചാർജ് വരെ ചെയ്യാനുമാകും.
Leave a Reply