Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കില്‍ മിനിമം 2000 സുഹൃത്തുക്കളെങ്കിലും ഉള്ളവർക്ക് സൗജന്യ താമസവുമായി ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ രംഗത്തെത്തി. സ്വീഡനിലെ ‘നോര്‍ഡിക് ലൈറ്റ്’ എന്ന ഹോട്ടലാണ് ഇത്തരമൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഴു ദിവസം ഹോട്ടലിൽ താമസിക്കാമെന്നാണ് ഇവരുടെ വാഗ്ദാനം. എന്നാൽ ചില നിബന്ധനകള്‍ക്ക് വിധേയമായാണ് ഓഫർ നൽകുന്നത്.ഹോട്ടലില്‍ സൗജന്യ താമസം ലഭിക്കുന്നവര്‍ ഓരോ പോസ്റ്റിലും ഹോട്ടലിന്റെ പേരില്‍ ഹാഷ് ടാഗ് ചെയ്യണം. കൂടാതെ ഹോട്ടലിന്റെ പേജ് ലൈക്ക് ചെയ്യുക, ഫേസ്ബുക്കില്‍ ഹോട്ടലിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇടുക മുതലായവയാണ് പ്രധാന നിബന്ധനകള്‍. തങ്ങളുടെ ഹോട്ടല്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുക എന്നതാണ് ഈ വാഗ്ദാനത്തിന് പിന്നിൽ ഹോട്ടല്‍ അധികൃതരുടെ പ്രധാന ലക്ഷ്യം.ഫേസ്ബുക്കില്‍ 1500 സുഹൃത്തുക്കള്‍ ഉള്ളവർക്ക് ബില്ലില്‍ 15 ശതമാനവും, ആയിരം സുഹൃത്തുക്കള്‍ ഉള്ളവര്‍ക്ക് ബില്ലില്‍ 10 ശതമാനവും,500 സുഹൃത്തുക്കള്‍ ഉള്ളവര്‍ ബില്ലില്‍ 5 ശതമാനവും ഇളവുകൾ നൽകിയിട്ടുണ്ട്.
–

–
Leave a Reply