Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പല്ല് തേച്ച് വൃത്തിയാക്കാനുപയോഗിക്കുന്ന ഒരു രാസപദാർതഥമാണ് ടൂത്ത് പേസ്റ്റ്. പേസ്റ്റില്ലാതെ പല്ല് തേച്ചാൽ പലർക്കുമിന്ന് പല്ല് തേയ്ക്കാത്തതു പോലെയാണ്. പല്ല് കേടാകാതിരിക്കണമെങ്കിൽ ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നത് പതിവാക്കണം. പേസ്റ്റ് ഉപയോഗിച്ചാൽ പല്ല് വെളുക്കുമെന്നാണ് പലരും കരുതുന്നത്. അതിനായി പല പേസ്റ്റുകളും മാറി മാറി ഉപയോഗിക്കാറുമുണ്ട്. എന്നാൽ പേസ്റ്റുകളുടെ പേരുകൾ പലതാണെങ്കിലും അവയിലെല്ലാം അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഒന്നുതന്നെയാണ്. എന്തൊക്കെയായാലും പല്ല് തേയ്ക്കുക മാത്രമല്ല ടൂത്ത് പേസ്റ്റ് കൊണ്ടുള്ള ഗുണം. നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങളും ഇതിനുണ്ട്.
–

–
1.ഷര്‍ട്ടിലോ മറ്റ് വസ്ത്രത്തിലോ കറയോ, മഷിയോ, അഴുക്കോ പറ്റിയാൽ അല്‍പ്പം ടൂത്ത് പേസ്റ്റ് പുരട്ടി ഒന്നുരച്ച് വെള്ളത്തില്‍ കഴുകിയാല്‍ എല്ലാം മാറിക്കിട്ടും.
2.കുടിവെള്ള കുപ്പികളുടെ മണം മാറ്റാൻ ടൂത്ത്‌പേസ്റ്റ് നിങ്ങളെ സഹായിക്കും.
3.,വെള്ളി,ക്രോം, തുടങ്ങിയ ലോഹങ്ങള്‍ തിളക്കമുള്ളതാക്കാൻ ടൂത്ത്‌പേസ്റ്റ് സഹായിക്കും.
–

–
4.സിഡിയിലെയും ,മൊബൈൽ ഫോണിലെയും സ്ക്രാച് കളയാൻ ടൂത്ത്‌പേസ്റ്റ് ബെസ്റ്റാണ്.
5.മീൻ കഴുകി കളഞ്ഞാൽ നിങ്ങളുടെ കൈയ്യിലെ മണം പോകാൻ പേസ്റ്റ് ഇട്ടൊന്നു കഴുകിയാല്‍ മതി.
6.സ്വര്‍ണ്ണവും ഡയമണ്ടും പുതുപുത്തനെ പോലെ എന്നും തിളങ്ങള്‍ ടൂത്ത്‌പേസ്റിട്ട് തുടയ്ക്കുക.കാറിന്റെ ഹെഡ്ലൈറ്റ് വൃത്തിയാക്കാനും ഷൂസ് വൃത്തിയാക്കാനും പോളീഷുകൾക്ക് പകരം ടൂത്ത്‌പേസ്റ്റ് മതിയാകും.
–

–
7.ചെറിയ പോള്ളലിന് ടൂത്ത് പേസ്റ്റ് നല്ല മരുന്നാണ്. പൊള്ളിയ ഭാഗത്ത് അല്പം പുരട്ടി തടവിയാല്‍ നീറ്റലും മറ്റും ഉടനെ മാറിക്കിട്ടും.
8.ഭിത്തിയിൽ കുട്ടികൾ ചായപെന്‍സിലില്‍ കൊണ്ട് എന്തെങ്കിലുമൊക്കെ കുത്തി വരച്ചാൽ അത് ടൂത്ത് പേസ്റ്റ് കൊണ്ട് തുടച്ച ശേഷം കഴുകികളഞ്ഞാല്‍ മതി.
–

–
9.വളരെ ശ്രദ്ദയോടെ ഉപയോഗിച്ചാല്‍ മുഖക്കുരുവിനും ടൂത്ത് പേസ്റ്റ് നല്ലതാണു. ആഴ്ചയില്‍ ഒരിക്കല്‍ പുരട്ടിയാല്‍ മതി. രാത്രി പുരട്ടിയ ശേഷം രാവിലെ തുടച്ചുകളയണം.
10.വാച്ചിന്റെ ഗ്ളാസ് വെട്ടിത്തിളങ്ങാനും ടൂത്ത് പേസ്റ്റ് പുരട്ടാം. അല്പ്പം പുരട്ടിയ ശേഷം ടിഷ്യൂ പേപ്പറിട്ട് തുടച്ചാല്‍ മതി.
Leave a Reply