Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 3:07 am

Menu

Published on December 5, 2014 at 6:17 pm

മോട്ടോ ഇ 2 എത്തുന്നു..!!

moto-e-gen-2-coming

മോട്ടോറോളയുടെ രണ്ടാം തലമുറ ഫേണ്‍ മോട്ടോ ഇ 2  വിപണിയില്‍ എത്തുന്നു. ടെക്ക്‌മെക്കാനിസ് എന്ന ടെക്ക് സൈറ്റ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.ഫോണിന്റെ പ്രത്യേകതകളും പുറത്തുവിട്ടിട്ടുണ്ട്. 4.5 ഇഞ്ചായിരിക്കും ഫോണിന്റെ സ്‌ക്രീന്‍. മുന്‍ തലമുറ ഫോണില്‍ നിന്നും വ്യത്യസ്തമല്ല ഇതിന്റെ റെസല്യൂഷന്‍. 960 x 540 പിക്‌സലാണ് റെസല്യൂഷന്‍.5 എംപിയാണ് ക്യാമറ ഇതില്‍ ഫ്‌ലാഷില്ല. 4ജി സപ്പോര്‍ട്ടുണ്ടാകും എന്നാണ് സൂചന. സ്‌നാപ് ഡ്രാഗണ്‍ പ്രോസസ്സര്‍ ആയിരിക്കും പ്രവര്‍ത്തനം നിയന്ത്രിക്കുക അതിന്റെ ശേഷി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. ഫോണിന്റെ വില സംബന്ധിച്ചും വ്യക്തമായ സൂചനയില്ല. പതിവ് വിലയെക്കാള്‍ കുറവായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News