Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാല്‍ വിരലില്‍ മിഞ്ചി അണിയുക എന്നത് ഇന്ന് പെണ്‍കുട്ടികള്‍ക്കിടയിൽ ട്രെന്റാവുകയാണ് തമിഴ്‌നാട്ടുകാര്‍ക്കിടയിലാണ് മിഞ്ചി പതിവ്. കേരളത്തിലെ ബ്രാഹ്മണ സമുദായങ്ങളിലും വിശേഷാഭരണമാണിത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ടീനേജേഴ്‌സിന് മിഞ്ചി ഫാഷന്‍തന്നെയാണ്. വിവാഹത്തിനുമുമ്പും ശേഷവുമൊക്കെ ഇവര്‍ മിഞ്ചി അണിയുന്നു.കാലിലെ പെരുവിരലൊഴിച്ച് എല്ലാവിരലുകളിലും വിവിധതരം മിഞ്ചികള്‍ അണിയുക എന്നത് ഇന്നൊരു ഫാഷനായി മാറിയിരിക്കുകയാണ്. ഫാഷനില്‍ നൂതനമാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഈകാലത്ത് മിഞ്ചിയിലും പുതിയമാറ്റങ്ങള്‍ പരീക്ഷിക്കപ്പെടുകയാണിപ്പോള്‍.ഉത്തരേന്ത്യയിൽ വിവാഹിതകള്‍ ധരിച്ചുവരുന്ന ആഭരണമാണ് കാല്‍വിരലുകളിലിടുന്ന മിഞ്ചി. തനതു പാരമ്പര്യത്തിന്റെ പ്രതീകമായ് ഇന്നും ഉത്തരേന്ത്യയില്‍ മിഞ്ചിയെ കാണുമ്പോള്‍ കേരളത്തില്‍ അവിവാഹിതകളായ പെണ്‍കൊടിമാരാണ് മിഞ്ചിയുടെ ആരാധകരിലേറെയും. പല വലുപ്പത്തിലും രൂപത്തിലും നിറത്തിലുമെല്ലാം ഇന്ന് മാര്‍ക്കറ്റില്‍ മിഞ്ചി ലഭ്യമാണ്. പ്ലാസ്റ്റിക്കില്‍ തുടങ്ങി സ്വര്‍ണത്തില്‍ വരെ തീര്‍ത്ത മിഞ്ചികളാണ് ഇന്നു വിപണി കീഴടക്കിയിരിക്കുന്നത്.

പരമ്പരാഗതമിഞ്ചികള്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തവയാണ്. പഴയകാലത്തെ മിഞ്ചികള്‍ വെള്ളിയില്‍ മുത്തും ഞാത്തുമൊക്കെയായി കല്ലുകള്‍ പിടിപ്പിച്ച് വളരെ വലുപ്പമുള്ളവയായിരുന്നു. കാലം മാറിയപ്പോള്‍ മിഞ്ചിയിലും മാറ്റങ്ങള്‍ വന്നു. പ്ലാസ്റ്റിക്, സ്റ്റീല്‍, അലൂമിനിയം, മെറ്റല്‍, സ്റ്റോണ്‍ എന്നിവയില്‍ ഡിസൈന്‍ ചെയ്ത മിഞ്ചികളാണ് പെണ്‍കൊടികളുടെ കാല്‍വിരലുകളെ ഇന്നുമനോഹരമാക്കുന്നത്.സിംഗിള്‍ റിംഗ്, ഡബിള്‍ റിംഗ്, ഒറ്റക്കല്ലുള്ളവ, മള്‍ട്ടി സ്റ്റോണിലുള്ളത്, പാദസരം ചേര്‍ന്നവ,തൊങ്ങലോടു കൂടിയത്… ഇങ്ങനെ പോകുന്നു മിഞ്ചി ഡിസൈന്‍സ്.
കാല്‍ പവന്‍ മുതല്‍ ഒരു പവന്‍ വരെ തൂക്കത്തില്‍ മിഞ്ചികള്‍ പണിയാവുന്നതാണ്.കല്യാണങ്ങള്‍ക്കുവേണ്ടിയാണ് ഇത്തരം മിഞ്ചികള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. അമ്മമാരും ഫാന്‍സി മിഞ്ചികളേക്കാള്‍ ഇത്തരം മിഞ്ചികളോടാണ് താല്പര്യം കാണിക്കുന്നത്. ചിലര്‍ രണ്ടാം വിരലില്‍ മാത്രം മിഞ്ചിയിടുമ്പോള്‍ കൂടുതല്‍ സ്റ്റയില്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടും,മൂന്നും, നാലും വിരലുകളില്‍ മിഞ്ചി ഇടുന്നുണ്ട്. ഇതിനു വേണ്ടി ഒരേ ഡിസൈനില്‍ വിവിധ ഇനാമലുകള്‍ ഉള്ള മിഞ്ചി കളും ലഭ്യമാണ്. ദിവസവും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പല വര്‍ണങ്ങളില്‍ ഉള്ള പ്ലാസ്ടിക് മിഞ്ചികളും ഉണ്ട്. പണിയിപ്പിക്കുകയാണെങ്കില്‍ രത്‌നവും വൈര്യവും വജ്രവും ഒക്കെ പിടിപ്പിച്ച അടിപൊളി മിഞ്ചികള്‍ അണിയാം. കാലിലെ രണ്ടാം വിരലില്‍ മാത്രം മിഞ്ചിയിടാന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. എന്നാല്‍ വിരലുകളില്ലെല്ലാം മിഞ്ചിയുടെ സൗന്ദര്യം നിറയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്.

സ്റ്റീലില്‍ ക്രിസ്റ്റല്‍ പിടിപ്പിച്ച ഇത്തരം ഫാന്‍സി ടൈപ്പ് മിഞ്ചികള്‍ക്ക് വില 35 മുതല്‍ 100 വരെയാണ്. മാര്‍ക്കറ്റിലിപ്പോള്‍ ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന ഒരു വിഭാഗം മിഞ്ചിയാണിത്.തമിഴ്‌നാട്ടില്‍ ഏറ്റവും പ്രചാരം നേടിയിട്ടുള്ള വെള്ളിമിഞ്ചികളോടും മലയാളി പെണ്‍കൊടിമാര്‍ക്ക് പ്രിയമേറെ. കട്ടി കുറഞ്ഞ മെലിഞ്ഞ വെള്ളി മിഞ്ചികള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. കട്ടികൂടിയ വെള്ളി മിഞ്ചികള്‍ സുന്ദരികളുടെ മനസ്സില്‍ ഇതുവരെ ഇടം നേടിയിട്ടില്ല. അത് അമ്മമാരുടെ സ്റ്റൈല്‍ എന്നാണ് പെണ്‍കൊടിമാര്‍ പറയുന്നത്. ഹാന്‍ഡ്‌വര്‍ക്കോടെ വരുന്ന വെള്ളി മിഞ്ചികള്‍ക്ക് തൂക്കത്തിനനുസരിച്ച് 60 രൂപ മുതല്‍ 250 രൂപ വരെയാണ് വില വരുന്നത്. ജീന്‍സിനും സ്‌കേര്‍ട്ടിനുമൊപ്പം ടീനേജുകാര്‍ക്ക് ധരിക്കാനിഷ്ടം വൈറ്റ് മെറ്റല്‍, ബ്ലാക്ക് മെറ്റല്‍ മിഞ്ചികളാണ്. ഇത്തരം മിഞ്ചികളണിഞ്ഞാല്‍ മൊത്തത്തില്‍ സ്റ്റൈലായി എന്ന കാഴ്ചപ്പാടാണ് ടീനേജുകാര്‍ക്കുള്ളത്. 5 രൂപ മുതല്‍ 50 രൂപ വരെ വില വരുന്ന ഇത്തരം മിഞ്ചികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. വളരെ ഭാരം കുറഞ്ഞവയാണ് എന്നതാണ് ഈ മിഞ്ചിയുടെ പ്രത്യേകത. പ്രാദേശിക ഭേദമനുസരിച്ച് മിഞ്ചിയെ മേത്തലൂ, മേത്തി, ബിന്ചീയ എന്നെ പേരുകള്‍ ഉണ്ട്.
Leave a Reply