Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തടി കുറയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഇതിനായി ഡയറ്റിംഗും വ്യായാമവുമെല്ലാം ഗുണം ചെയ്യുന്ന കാര്യങ്ങളുമാണ്. എന്നാല്‍ ഭാരം കുറയ്ക്കാന്‍ വേണ്ടി ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.തടിയുള്ളവര്‍ തടി കുറഞ്ഞുകിട്ടാനായി പട്ടിണി കിടക്കുന്നവരാണ്. എന്നാല്‍ പട്ടിണി കിടക്കാതെ മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം കൊണ്ടു തടി കുറയ്ക്കാന്‍ മാർഗ്ഗങ്ങളുണ്ട്. പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് ദോഷം മാത്രമേ വരുത്തുകയുള്ളൂ. തടി കുറയ്ക്കണമെങ്കില്‍ ആദ്യമായി കൃത്യമായ ഒരു പ്ലാനുണ്ടാക്കി ഇതനുസരിച്ച് കാര്യങ്ങള്‍ ചെയ്യണം.തടി കുറയ്ക്കാൻ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
–

–
1. ഒരിനം ഭക്ഷണം തന്നെ അമിതമായി കഴിക്കാതിരിക്കുക.മിതമായി മാത്രം ഒരേ തരം ഭക്ഷണം ഉപയോഗിക്കുക.
2.ദിവസം മുഴുവന്‍ ദൈനംദിന ജോലികള്‍ ചെയ്യാനുള്ള ഊര്‍ജ്ജം നല്കുന്നതും, ശാരീരിക പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിനും പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്.അതിനാൽ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക.
–

–
3.സമയക്രമമില്ലാത്ത ജോലി, കൃത്യതയില്ലാത്ത ഭക്ഷണം, ദൈനംദിന പ്രവര്‍ത്തനങ്ങളിലെ ചിട്ടയില്ലായ്മ തുടങ്ങിയവയൊക്കെ ശാരീരികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ദഹനവും, ശരീരത്തിലെത്തുന്ന കലോറിയുടെ നിര്‍മ്മാര്‍ജ്ജനവും ഇത് തകരാറിലാക്കും.
4.വറുത്ത ആഹാരസാധനങ്ങളും, ഹാംബര്‍ഗര്‍ പോലുള്ള വയും ശരീരഭാരം കുറയ്ക്കുകയില്ല. എണ്ണകളും, കൊഴുപ്പും അമിതമായി അടങ്ങിയ ഇവ ശാരീരികപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ശരീരത്തിലെ കലോറി വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്.
–

–
5. ഏറെ നേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയയയര്‍ത്തുന്നതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുകയും ചെയ്യും. അതിനാൽ ദീര്‍ഘിച്ച ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഇടക്കിടക്ക് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്.
6.ജലാംശം നഷ്ടപ്പെടുന്നതൊഴിവാക്കാന്‍ പാനീയങ്ങള്‍ കഴിക്കണം. എന്നാല്‍ ഇത് അമിതമായാല്‍ ശരീരഭാരം കൂടാനിടയാകും. ആവശ്യത്തിന് വ്യായാമമില്ലാതെ മദ്യം അമിതമായി ഉപയോഗിച്ചാലും അത് ശാരീരികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.
–

Leave a Reply