Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിർസയും ക്രിക്കറ്ററായ ഭര്‍ത്താവ് ഷോയ്ബ് മാലിക്കും വേർപിരിയലിൻറെ വക്കിലാണെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അടുത്തിടെയായി അവരുടെ ബന്ധത്തിന് ഉലച്ചിലുണ്ടെന്നൊരു ശ്രുതി പരന്നിട്ടുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരുവരും പലവേദികളിലും ഇപ്പോള്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടാറില്ല. സാനിയ കഴിഞ്ഞ തിങ്കളാഴ്ച റോജര്‍ ഫെഡറര്‍, അന ഇവോനോവിക്,രോഹന്‍ ബൊപ്പണ്ണ, മഹേഷ് ഭൂപതി, റിതേഷ് ദേശ്മുഖ് തുടങ്ങിയവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കു ചേര്‍ന്നപ്പോള്‍ ഷൊയ്ബ് പാക് നടിയും മോഡലുമായ ഹുമൈമ മാലിക്കിന്റെയും കുടുംബത്തിന്റെയുമൊപ്പം കറാച്ചിയിലായിരുന്നുവെന്നാണ് ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ തനിക്ക് പിന്തുണ നല്‍കുന്നവര്‍ക്ക് സാനിയ നന്ദി അറിയിച്ചപ്പോള്‍ അതില്‍ മാലിക്കിന്റെ പേര് സാനിയ പറഞ്ഞിരുന്നില്ല.”തന്റെ കാര്യത്തില്‍ താത്പര്യം കാണിക്കുന്ന എല്ലാവര്‍ക്കും നന്ദി, പ്രത്യേകിച്ച് ടീം, കൂടെ കളിക്കുന്ന വ്യക്തി, ആരാധകര്‍, അച്ഛന്‍ അമ്മ എന്നിവരുടെ പിന്തുണയുണ്ടായിരുന്നില്ലെങ്കില്‍ ഈ യാത്രസാദ്ധ്യമാവുമായിരുന്നില്ല. അള്ളാഹു തന്റെ അനുഗ്രഹം ഏറെ എന്റെ മേല്‍ ചൊരിഞ്ഞതിനും നന്ദി”. ഇങ്ങനെയായിരുന്നു ആ സന്ദേശം. ഒരു ടൂർണമെന്റിൽ പങ്കെടുത്തശേഷം കഴിഞ്ഞ ഈദ് പെരുന്നാളിന് സാനിയ ഹൈദരാബാദിലെ കുടുംബവീട്ടിൽ ആഘോഷം നടത്തിയപ്പോൾ ഷൊയ്ബ് സിയാൽക്കോട്ടിൽ അമ്മയ്ക്കൊപ്പമായിരുന്നു.ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് അവരുടെ ജീവിതത്തിലെ അസ്വാരസ്യങ്ങളാണ്.ഈയടുത്ത് ആരാധകരിലൊരാൾ , താങ്കളെന്താണ് സാനിയയുമൊത്തുള്ള ചിത്രം ഫേസ്ബുക്ക് പ്രൊഫൈലിൽ ചേർക്കാത്തതെന്ന് ചോദിച്ചു. ‘സാനിയയോട് ചോദിക്കൂ” എന്നായിരുന്നു അപ്പോൾ മാലിക്കിൻറെ മറുപടി. എന്തായാലും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ദമ്പതികള്‍ ഇതുവരെ തയ്യാറായിട്ടില്ല.
Leave a Reply