Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 9:30 am

Menu

Published on December 12, 2014 at 4:56 pm

ബോളിവുഡ് ചിത്രത്തിൻറെ മ്യൂസിക് പ്രകാശനത്തിനിടെ നടി സംവിധായകൻറെ മുഖത്തടിച്ചു

rakhi-sawants-friend-slaps-director-sachindra-sharma

ബോളിവുഡ് ചിത്രത്തിൻറെ മ്യൂസിക് പ്രകാശനത്തിനിടെ നടി സംവിധായകൻറെ മുഖത്തടിച്ചു.“മുംബൈ കാന്‍ ഡാന്‍സ് സാല” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടി സംവിധായകൻറെ മുഖത്തടിച്ചു. രാഖി സാവന്ത് നായികയായി അഭിനയിക്കുന്ന “മുംബൈ കാന്‍ ഡാന്‍സ് സാല” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സംവിധായകന്‍ സച്ചിന്ദ്ര ശര്‍മയെ നടി അടിച്ചത്.പരിപാടി നടക്കുന്നതിനിടെ നടി സ്റ്റേജിലേക്ക് കയറി വന്ന് യാതൊന്നും പറയാതെ സംവിധായകന്റെ കരണത്ത് അടിക്കുകയായിരുന്നു.കൂടാതെ സംവിധായകനെതിരെ നടി പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു. ചിത്രത്തിൽ തനിക്കും ഒരു വേഷം ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിനുവേണ്ടി ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടതായി നടി പറയുന്നു. രാഖി സാവന്തിൻറെ സുഹൃത്താണ് ഈ നടി. തന്റെ പബ്ലിസിറ്റിക്കായി എന്തും ചെയ്യാന്‍ മുതിരുന്ന സ്വഭാവക്കാരിയായ രാഖി സാവന്താണ് ഇതിനുപിന്നിലെന്ന് പലരും സംശയിക്കുന്നു.
–

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News