Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനുഷ്യരുടെ ആയുസ്സ് 12 വര്‍ഷം വരെ കൂട്ടാന്‍ ഒരിനം വേദന സംഹാരിക്ക് കഴിയുമെന്ന് ഗവേഷകരുടെ കണ്ടെത്തൽ. കാലിഫോര്‍ണിയയിലെ ‘ബക്ക് ഇന്‍സ്‌റ്റിറ്റൂട്ട് ഫോര്‍ ഏജ് റിസര്‍ച്ച്’ ലെ ഗവേഷകരാണ് പുതിയ ;കണ്ടെത്തലിന് പിറകിൽ. പനിക്കും മസില്‍ വേദനയ്ക്കുമൊക്കെ ഉപയോഗിച്ചുവരുന്ന ഇബുപ്രഫെന്‍ ഗുളികകള്‍ക്കാണ്ഈ സവിശേഷ ഗുണമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. വിരകളിലും ഈച്ചകളിലും ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ പൂര്‍ണ വിജയമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. . മരുന്ന് നിത്യേന നല്‍കിയപ്പോള്‍ വിരകളില്‍ പ്രായമാകുമ്പോഴും ആഹാരം കഴിക്കുന്നതിന്റെ അളവ് കുറയുന്നില്ലെന്ന് അവർ കണ്ടെത്തി.എന്നാൽ മരുന്ന് ഏതു വിധത്തിലാണ് ആയുസ് വര്‍ദ്ധിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. ഏതെങ്കിലും തരത്തില്‍ ശാസ്ത്രീയ വിശദീകരണം നല്‍കാതെ ഇത്തരം ഒരു മരുന്ന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കാന്‍ ഗവേഷകര്‍ക്ക് കഴിയുകയില്ല. തങ്ങള്‍ അതേക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. മൈക്കല്‍ പോളിമെനിസ് അഭിപ്രായപ്പെട്ടു. വേദന സംഹാരികള്‍ക്ക് പൊതുവെയുള്ള പാര്‍ശ്വഫലം ഇബുപ്രഫെന്‍ ഗുളികകള്‍ക്കുണ്ട്. മരുന്നിന്റെ ഉപയോഗം ഹൃദയാഘാതത്തിന് വഴിതെളിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒരു തവണ ഹൃദയാഘാതമുണ്ടായവര്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വീണ്ടും ഹൃദയാഘാതമുണ്ടാവുമെന്നായിരുന്നു പഠന റിപ്പോര്‍ട്ട്.
Leave a Reply