Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അവയുടെ ഭംഗി പോരെന്നു തോന്നാറുണ്ടോ…? എങ്കില്‍ ഇനി അക്കാര്യമോര്‍ത്ത് ഇനി വിഷമിക്കേണ്ട. ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ പുതിയ ഫീച്ചറെത്തിക്കഴിഞ്ഞു.പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുന്നതിന് മുമ്പുതന്നെ എഡിറ്റ് ചെയ്യുകയും മിഴുവുറ്റതാക്കുകയും ചെയ്യുന്ന ആപ്ലിക്കേഷനാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. ഫോണിന്റെയോ ടാബ്ലറ്റിന്റെയോ ക്യാമറ റോളില്‍നിന്ന് ഫോട്ടോ സെലക്ട് ചെയ്യുമ്പോള്‍ത്തന്നെ ഫേസ്ബുക്കിലെ ഫോട്ടോ എഡിറ്റിങ് ടൂള്‍ അതിന്റെ ജോലികള്‍ ആരംഭിക്കും. ഫോട്ടോയുടെ സ്വാഭാവിക ഭംഗി തന്നെ മതിയെങ്കില്‍, ഓട്ടോമാറ്റിക് എഡിറ്റ് ഒഴിവാക്കാനും അവസരമുണ്ട്.ഫേസ്ബുക്കില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇന്‍സ്റ്റാഗ്രാമിലെ ഫീച്ചറുകളാണ് ഇതിനു സഹായിക്കുന്നത്. നിലവാരവും തെളിച്ചവും കുറഞ്ഞ ചിത്രങ്ങളാണെങ്കില്‍ കൂടുതല്‍ മിഴിവേകുന്ന തരത്തിലാക്കി മാറ്റാന്‍ ഇനി ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറുകളുടെ സഹായം തേടേണ്ടതില്ലെന്ന് ചുരുക്കം. എന്നാല്‍ ആദ്യഘട്ടത്തിലെ ഐഒഎസിലായിരിക്കും ഇത് ലഭ്യമാകുക. വൈകാതെ തന്നെ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഫേസ്ബുക്കിന്റെ പുതിയ ഇമേജ് അപ്ലോഡിംഗ് ഫീച്ചര്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
–
–
–
–
Leave a Reply