Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക..!! ആന്‍ഡ്രോയിഡ് ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന ഒരിനം ട്രോജന്‍ വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.വിവരങ്ങൾ ചോർത്തുന്നതിന് പുറമെ മൊബൈല്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലുളള നമ്പറുകളിലേക്ക് എസ് എം എസ് അയയ്ക്കാനും ഈ ഈ വൈറസുകൾക്ക് ശേഷിയുണ്ട്. ആന്‍ഡ്രോയിഡ് എസ്എംഎസ് സെന്‍ഡ് എന്നാണ് ഈ വൈറസിന് പേരിട്ടിരിക്കുന്നത്. വൈറസ് ഫോണില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സ്മാര്‍ട്ട്‌ഫോണിന്റെ അടിസ്ഥാന വിവരങ്ങളായ ഐഎംഇഐ നമ്പര്‍, ഡിവൈസ് ഐഡി, ഡിവൈസ് ടൈപ് തുടങ്ങിയവ മോഷ്ടിക്കുന്നു. മാത്രമല്ല ഡിവൈസില്‍ സ്‌പൈവയര്‍ വരെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശേഷിയുളളതാണ് ഇത്. കോണ്‍ടാക്റ്റുകളും, ചിത്രങ്ങളും മോഷ്ടിക്കുക, സ്ഥലം പിന്തുടരുക, പാസ്‌വേഡുകള്‍ മോഷ്ടിക്കുക, ടെക്‌സ്റ്റ് മെസേജുകള്‍ അനധികൃതമായി കൈയേറുക, ഒരു സിസ്റ്റം മുഴുവന്‍ തകര്‍ക്കുക, ലോഗിന്‍ ചെയ്യുമ്പോള്‍ സ്വകാര്യ ബാങ്കിങ് വിവരങ്ങള്‍ മോഷ്ടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശേഷിയുളള മാരകമായ വൈറസായാണ് ഇതിനെ കണക്കാക്കുന്നത്.
Leave a Reply