Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 10:20 pm

Menu

Published on December 23, 2014 at 5:16 pm

സൗന്ദര്യ സംരക്ഷണത്തിന് ടീയും ടീബാഗും!

beauty-benefits-of-used-tea-and-tea-bag

ഉപയോഗിച്ച് കഴിഞ്ഞ ടീബാഗ് ഇനി വലിച്ചെറിയേണ്ട. സൗന്ദര്യ സംരക്ഷണത്തിന് ടീയും ടീബാഗും ഇനി നിങ്ങളെ സഹായിക്കും.ചായ പലര്‍ക്കും ഊര്‍ജ്ജസ്വലത നല്‍കുന്ന മികച്ച ഒരു മരുന്നാണ്‌. ചായ മുടിയഴകിന് വളരെ നല്ലതാണ്. ബ്ലാക്‌ ടീ ഉപയോഗിച്ച് കഴുകുന്നത് മുടി പോട്ടിപോകുന്നത് തടയുകയും ഗ്രീന്‍ ടീ മുടിയുടെ വളര്‍ച്ച കൂട്ടുകയും, തണുത്ത ചായ തലയില്‍ ഒഴിച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് ഷാമ്പുവും കണ്ടീഷണറുമുപയോഗിച്ച്‌ കഴുകുക. ഇത് മുടിക്ക് നല്ലതാണ്.

Beauty benefits of used tea and tea bag1

നിങ്ങളുടേത് വരണ്ട ചർമ്മമാണെങ്കിൽ അല്‍പം തണുത്ത ഗ്രീന്‍ ടീ മുഖത്തൊഴിച്ചാൽ മതി. ഇത് ചർമ്മത്തിന് നേർത്ത തിളക്കം നൽകുകയും ശരീരത്തിന് ഉന്മേഷം നല്‍കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു.

Beauty benefits of used tea and tea bag1

ടീബാഗ്‌ ഫ്രിഡ്‌ജില്‍ വച്ച്‌ തണുപ്പിച്ച് കണ്ണുകൾക്ക് താഴെ വെച്ചാൽ കണ്ണുകള്‍ക്ക്‌ താഴെ ഉണ്ടാകുന്ന കറുപ്പ്‌ നിറം കുറയുകയും കണ്ണിനടിയിലെ തടിപ്പ്‌ ഇല്ലാതാകുകയും ചെയ്യും. ഷേവ് ചെയ്‌താൽ ചിലയാളുകൾക്ക് അസ്വസ്ഥതയും ചുവപ്പും ഉണ്ടാകാറുണ്ട്. ഇതിന് തണുത്ത ബ്ലാക്‌ ടീ ബാഗ്‌ ചർമ്മത്തിൽ വയ്‌ക്കുന്നത്‌ ആശ്വാസം നൽകും.

Beauty benefits of used tea and tea bag2

ചായ ഒരു ആൻറി -ബാക്ടീരിയല്‍ ആണ്. അതിനാൽ ചൂട്‌ ബ്ലാക്‌ ടീ ഉപയോഗിച്ചുണ്ടാക്കുന്ന ലായിനിയില്‍ കാല്‍ മുക്കി വെച്ചാൽ കാല്‍ വിയര്‍ക്കുന്നത്‌ നിര്‍ത്തുകയും മണം കുറയ്‌ക്കുകയും ചെയ്യും. പുതിയ ചര്‍മകോശങ്ങളുണ്ടാകാനും ഉള്ള കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും ഗ്രീൻ ടീ നല്ലതാണ്. ഗ്രീൻടീ തലയില്‍ തേയ്ക്കുന്നത് അകാലനര പോലുള്ള പ്രശ്‌നങ്ങളെ തടയും.

Beauty benefits of used tea and tea bag3

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News