Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെ അതിൻറെ അടുത്ത് നിന്ന് പുക ശ്വസിച്ച ബിബിസി റിപ്പോർട്ടർക്ക് ലഹരി കയറി. ബിബിസി മിഡിൽ ഈസ്റ്റ് കറസ്പോണ്ടൻറ് ക്വിൻറിൻ സോമർവില്ലയാണ് മയക്കുമരുന്ന് കൂമ്പാരം കത്തുന്നതിന് തൊട്ടടുത്ത് നിന്ന് പുക ശ്വസിച്ചതിനെ തുടർന്ന് ലഹരിയിലായത്. റിപ്പോർട്ടിംഗ് ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ സോമർ വില്ല ചിരിച്ചുതുടങ്ങുകയും പിന്നീട് നിർത്താനാവാത്തവിധം ചിരിച്ചുകൊണ്ടേയിരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. “എൻറെ പിറകിൽ കറുപ്പ്,ഹെറോയിൻ,ഹഷീഷ് തുടങ്ങി എട്ടു ടണ്‍ മയക്കുമരുന്നാണ് കത്തിയെരിയുന്നതെന്ന് പറഞ്ഞ ശേഷം രണ്ടാമത്തെ വരി പറയാൻ ശ്രമിക്കുന്നതിനിടെ ചിരി ആരംഭിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ക്യാമറ ഓഫ് ചെയ്തു. പിന്നീട് രണ്ടു തവണ ക്യാമറ ഓണാക്കിയെങ്കിലും ചിരിയുടെ കാഠിന്യം മൂലം സോമർവില്ലയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. മാസങ്ങൾക്ക് മുമ്പ് നടന്ന ഈ റിപ്പോർട്ടിംഗിൻറെ വീഡിയോ ഇപ്പോൾ തൻറെ ഫാൻസിനുള്ള ക്രിസ്മസ് സമ്മാനമായി സ്വന്തം യൂട്യൂബ് പേജിൽ സോമർവില്ല ‘ശ്വസിക്കരുത്’ എന്ന പേരിൽ പോസ്റ്റ് ചെയ്തിരിക്കയാണ്. ഇപ്പോൾ ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കയാണ്.
–
Leave a Reply