Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 3:31 am

Menu

Published on December 26, 2014 at 3:50 pm

വാട്സ് ആപ്പിൽ ഇനി സൗജന്യ വോയ്‌സ് കോള്‍!

whatsapp-to-make-voice-calls

വാട്സ് ആപ്പ് സൗജന്യ വോയ്‌സ് കോള്‍ സംവിധാനം വികസിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. വാട്സ് ആപ്പ് കോളിൻറെ സ്ക്രീൻ ഷോട്ട് ഡച്ച് സെറ്റായ ആൻഡ്രോയ്ഡ് വേൾഡ് പുറത്ത് വിട്ടതോടെയാണ് പുതിയ അപ്ഡേഷനെ കുറിച്ചുള്ള വിവരങ്ങൾ ചർച്ചയായത്. ഇത്രയും നാൾ സ്‌കൈപ്‌, ലൈന്‍ മെസേജിംഗ്‌ ആപ്ലിക്കേഷന്‍, വീചാറ്റ്‌ ആപ്‌ തുടങ്ങിയ മെസേജിംഗ്‌ ആപ്ലിക്കേഷനുകള്‍ക്ക്‌ വോയിസ്‌ കോളിംഗ്‌ സൗകര്യമുളളത്‌ വാട്‌സ്ആപിന്റെ തിളക്കം കുറച്ചിരുന്നു. വാട്‌സ്ആപിന്റെ പുതിയ നീക്കം മൊബൈല്‍ മെസേജിംഗ്‌ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ വഴിവയ്‌ക്കുമെന്നാണ്‌ കരുതുന്നത്‌. സ്വീകരിച്ച കോളുകളും വിളിച്ച കോളും കാണിക്കുന്ന ഫോണിലേതുപോലുള്ള പേജും ഇതിനുണ്ടാകും. ലോകത്തിലെ ടെലികോം വമ്പന്‍മാരെ വെട്ടിലാക്കുന്ന തീരുമാനം കൂടിയാണ് വാട്സ് ആപിന്റെ വോയ്സ് കോള്‍. വാട്സ് ആപ്പിൽ കഴിഞ്ഞ മാസമാണ് മെസേജുകൾ ലഭിച്ചയാൾ അത് വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്ന അപ്ഡേറ്റ് അവതരിപ്പിച്ചത്. നാം അയയ്ക്കുന്ന ഒരു മെസ്സേജ് അത് ലഭിച്ചയാൾ വായിച്ചിട്ടുണ്ടെങ്കിൽ ഓരോ മെസ്സേജിൻറെയും വലത്തെ മൂലയിൽ രണ്ടു നീല ടിക്കുകൾ പ്രത്യക്ഷപ്പെടും. അങ്ങനെ മെസ്സേജ് അയാൾ വായിച്ചോ എന്ന് മനസ്സിലാക്കാം. പുതുവത്സര സമ്മാനമായി ഉപഭോക്താക്കൾക്ക് ഈ സേവനം വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ.

Loading...

Leave a Reply

Your email address will not be published.

More News