Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇനി ഫേസ്ബുക്കിലെ ചിത്രങ്ങൾക്ക് മിഴിവ് കൂടും. അതിനുള്ള പുതിയ സംവിധാനവുമായാണ് ഫേസ്ബുക്ക് എത്തിയിരിക്കുന്നത് .അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ കൂടുതല്‍ മിഴിവുറ്റതാക്കാനുള്ള അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനായുള്ള പുത്തൻ രീതി ഫേസ്ബുക്കിൽ എത്തിയിരിക്കുന്നു. . ‘ഫോട്ടോ എന്‍ഹാന്‍സിങ്’ എന്ന് പേരിട്ടാണ് ഫേസ്ബുക്ക് ഫോട്ടോഎഡിറ്റിംഗ് സംവിധാനം പുറത്തിറക്കിയിരിക്കുന്നത്.വളരെ ലളിതമായ രീതിയിലാണ് ഫോട്ടോ എന്‍ഹാസിങ് സവിശേഷത ഫെയ്സ്ബുക്ക് അവതരിപ്പിക്കുന്നത്. വളരെ ലളിതമാണെന്നതാണ് ഫോട്ടോ എന്‍ഹാസിങ് സവിശേഷത ഫെയ്സ്ബുക്ക് അവതരിപ്പിക്കുന്നത്. ഫോട്ടോ അപ്ലോഡു ചെയ്യുന്നതിനൊപ്പം എന്ഹാസിങ്ങിനുള്ള ഒരു സ്ലൈഡറും ദൃശ്യമാകും. ഇതുപയോഗിച്ച് ഉപഭോക്താവിന് മെച്ചപ്പെട്ട ചിത്രം നിര്‍മ്മിക്കാനാകും. ഫോട്ടോ ക്രോപ്പ് ചെയ്യാനുള്ള ഓപ്ഷനും പുതിയ സവിശേഷതയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രിയത കൂടി കണക്കിലെടുത്താണ് ഫെയ്സ്ബുക്കിന്റെ പുതിയ നീക്കം. ഫോട്ടോ ഷെയറിങ് ആപ്പുകളായ സ്നാപ്ചാറ്റും ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമുമെല്ലാം ഫോട്ടോ എഡിറ്റിങ്ങിനായി ഫില്‍റ്ററുകളും മറ്റും നല്‍കുന്നുണ്ട്. ഫേസ്ബുക്കിന്റെ ഐഒഎസ് ആപ്പിലാണ് ഈ സേവനം ലഭ്യമാവുക.
–
Leave a Reply