Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തൊൻപത് വർഷം പഴക്കമുള്ള വെബ് ബ്രൗസറായ ഇൻറർനെറ്റ് എക്സ്പ്ലോറർ ഉപേക്ഷിക്കുന്നു. പകരം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 10ൽ സ്പാർട്ടൻ എന്ന പുതിയ ബ്രൗസർ അവതരിപ്പിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജനുവരി 21 ന് വെളിപ്പെടുത്തുമെന്ന് വിദഗ്ദർ പറയുന്നു. ഗൂഗിൾ ക്രോമിനോടും ഫയർഫോക്സിനോടും കിടപിടിക്കുന്ന ബ്രൗസറായിരിക്കും ഇതെന്ന് സൂചനയുണ്ട്.ചക്ര ജാവാസ്‌ക്രിപ്റ്റ് എന്‍ജിന്‍, ട്രൈഡന്റ് റെന്‍ഡറിങ് എന്‍ജിന്‍, എന്നിവയുടെ പിന്തുണയോടെ തന്നെയാകും പുതിയ ബ്രൗസറും പ്രവര്‍ത്തിക്കുക.വിൻഡോസ്10 ന് സ്മാർട്ട്ഫോണ്‍, ഡെസ്ക്ടോപ്പ്, ടാബ്ലറ്റ് തുടങ്ങിയവയിൽ ഉപയോഗിക്കാനുള്ള വേർഷനുകളുമുണ്ടാകും. പുതിയ വിന്‍ഡോസ് പതിപ്പിനൊപ്പം പുതിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉണ്ടാകില്ല എന്നേയുള്ളു. എന്നാല്‍, അതിനൊപ്പം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.2015 ജനവരി 21 നാണ് വിന്‍ഡോസ് 10 മൈക്രോസോഫ്റ്റ് അവതരിപ്പിക്കുക.
Leave a Reply