Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 2:52 am

Menu

Published on January 6, 2015 at 11:45 am

തൈക്കൂടം ബ്രിഡ്ജിന്റെ ഗാനമേളയില്‍ ആവേശം അതിരുവിട്ട് ആരാധകർ 5 ലക്ഷത്തോളം രൂപയുടെ കസേരകളും മേശകളും തകർത്തു

mavelikara-fest-in-thaikkudam-bridge

മാവേലിക്കര:തൈക്കൂടം ബ്രിഡ്ജിന്റെ ഗാനമേളയില്‍ ആവേശം അതിരുവിട്ട് ആരാധകർ 5 ലക്ഷത്തോളം രൂപയുടെ കസേരകളും മേശകളും തകർത്തു. മാവേലിക്കര ഇതുവരെ കാണാത്ത വൻ ജനക്കൂട്ടമായിരുന്നു തൈക്കൂടം ബ്രിഡ്ജിന്റെ ഗാനമേളക്കെത്തിയത്.പതിനായിരക്കണക്കിന് ആളുകളെ നിയന്ത്രിക്കാനെത്തിയത് വെറും 12 പോലീസുകാര്‍ മാത്രമായിരുന്നു.ഗാനമേള ആരംഭിച്ചതോടെ ആവേശം മൂത്ത സദസ്യരുടെ കളി കസേരപ്പുറത്തായി. കസേരകൾ എറിഞ്ഞും താളം പിടിച്ചുമായിരുന്നു അവരുടെ ആവേശം. രാവിലെ കസേരകള്‍ തിരിച്ചെടുക്കാൻ വന്ന ഉടമ കസേരകളുടെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി. 3000 കസേരകളും,100 മേശകളും,കൂടാതെ പന്തല്‍ കെട്ടിയിരുന്ന തുണികളും വരെ ആരാധകർ നശിപ്പിച്ചിരുന്നു. എന്നാൽ ഇതിന് നഷ്ടപരിഹാരം നൽകില്ലെന്ന് സംഘാടകർ അറിയിച്ചതോടെ ഉടമ ഇനി എന്ത് ചെയ്യണമെന്ന വിഷമത്തിലാണ്. മുനിസിപ്പാലിറ്റിയാണ് ഈ ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News