Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ ജീവിതത്തിലെ പല നല്ല നിമിഷങ്ങളും ക്യാമറയിൽ പകർത്തി നാം സൂക്ഷിച്ചു വെയ്ക്കാറുണ്ട്.പണ്ടു കാലത്ത് ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ മൊബൈൽ ക്യാമറയിലേക്ക് മാറിക്കഴിഞ്ഞു. നമ്മള് മൊബൈല്‍ ക്യാമറയിലോ മറ്റോ എടുത്ത് സൂക്ഷിക്കുന്ന ഇത്തരം ചിത്രങ്ങള്‍ അബദ്ധവശാല്‍ ഡിലീറ്റ് ആയിപ്പോയാല്‍ എന്ത് ചെയ്യും? എന്നാൽ ഇനി ക്യാമറയിലെ ഫോട്ടോകൾ ഡിലീറ്റ് ആയാൽ വിഷമിക്കേണ്ട. അവ തിരിച്ചെടുക്കാനും ഇപ്പോൾ വഴിയുണ്ട്. വണ്ടര്‍ഷെയര്‍ ഡോക്റ്റര്‍ ഫോണ്‍ എന്ന സോഫ്റ്റ് വെയർ വഴി നിങ്ങളുടെ ഡിലീറ്റ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ വീണ്ടെടുക്കാവുന്നതാണ്.ഈ സോഫ്റ്റ് വെയർ വഴി നിങ്ങളുടെ ഡിലീറ്റ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ റിക്കവർ ചെയ്യുന്നതെങ്ങനെയെന്നാണ് ചുവടെ കൊടുത്തിട്ടുള്ളത്.
1. ഇതിനായി ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ ഈ ഈ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുക.
–

–
2. ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞ ശേഷം നിങ്ങളുടെ മൊബൈല്‍ കമ്പ്യൂട്ടറിലെ യുഎസ്ബി കേബിള്‍ വഴി ബന്ധിപ്പിക്കുക. യുഎസ്ബി ഡി ബഗ്ഗിംഗ് മോഡിലാണ് ഫോണ്‍ കണക്റ്റ് ചെയ്യേണ്ടത്.
–

–
3.ഇനി നിങ്ങളുടെ മൊബൈലിനെ സ്കാൻ ചെയ്യുക. സ്കാന്‍ ചെയ്യുമ്പോള്‍ ഡിലീറ്റ് ആയ ചിത്രങ്ങളും ഫയലുകളും കാണാവുന്നതാണ്. ഇവ റിക്കവർ ചെയ്യുക.
–

–
4. വണ്ടര്‍ഷെയര്‍ ഡോക്റ്റര്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ റിക്കവറി സാധ്യമാകൂ. ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ റെജിസ്റ്റര്‍ ചെയ്യാത്ത വേര്‍ഷന്‍ ആണ് നിങ്ങൾക്ക് ലഭിക്കുന്നത്.
Leave a Reply