Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേംബ്രിഡ്ജ്: ഫേസ്ബുക്ക് ലൈക്കുകളെ അടിസ്ഥാനമാക്കി നിങ്ങളുടെ വ്യക്തിത്വം പ്രവചിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ കണ്ടെത്തി. നിങ്ങളുടെ വ്യക്തിത്വത്തെ നിർണ്ണയിക്കാൻ സുഹൃത്തുക്കളേക്കാൾ കൂടുതൽ ഈ സോഫ്റ്റ്‌വെയർ നിങ്ങളെ സഹായിക്കും. ഫേസ്ബുക്കിലെ പോസ്റ്റുകൾക്ക് നിങ്ങൾ ചെയ്യുന്ന ലൈക്കുകൾ വിശകലനം ചെയ്യുകയാണ് ഈ സോഫ്റ്റ് വെയർ ചെയ്യുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ചില സോഫ്റ്റ്‌വെയർ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടുപിടിത്തം നടന്നിരിക്കുന്നത്. ഒരാളുടെ സത്യസന്ധത, എല്ലാം തുറന്ന് പറയാനുള്ള മനസ്സ്, സൗഹൃദ മനോഭാവം, പൊരുത്തപ്പെടാനുള്ള മനസ്സ്, മനഃശാസ്‌ത്രം എന്നിവ വിശകലനം ചെയ്താണ് ഗവേഷകർ ഒരാളുടെ വ്യക്തിത്വം റിപ്പോർട്ട് ചെയ്യുന്നത്. ഈ ഗുണങ്ങളും ഫേസ്ബുക്ക് പ്രതിപ്രവർത്തനങ്ങളും കൂടി വിശകലനം ചെയ്ത് ഗവേഷകർ ഒരു അൽഗോരിതം സൃഷ്ടിച്ചു. ഇതുപ്രകാരമാണ് വ്യക്തിത്വം നിശ്ചയിക്കപ്പെടുന്നത്. വെറും പത്ത് ഫേസ്ബുക്ക് ലൈക്കുകൾ കണ്ടാൽ തന്നെ ഒരാളുടെ വ്യക്തിത്വം വിശകലനം ചെയ്യാൻ കഴിയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഏകദേശം 70 ലൈക്കുകൾ കണ്ടാൽ തന്നെ നിങ്ങളുടെ സുഹൃത്തുക്കളുടെയോ,റൂം മേറ്റിൻറെയോ ആരുടെ വേണമെങ്കിലും ശരിയായ വ്യക്തിത്വം വിശകലനം ചെയ്യാൻ കഴിയും. ഒരാൾ ഫേസ്ബുക്കിൽ ലൈക്ക് ചെയ്യുന്നത് അയാൾക്ക് താത്പര്യമുള്ളതും ഇഷ്ടപ്പെട്ടതുമായിരിക്കും. ഈ സോഫ്റ്റ് വെയർ നിങ്ങൾ ആരെ വിവാഹം കഴിക്കും, വിശ്വാസം, കൂടാതെ നിങ്ങൾ ഭാവിയിൽ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെടുമോ എന്ന് വരെ ഈ സോഫ്റ്റ് വെയർ റിപ്പോർട്ടിൽ പറയും.
Leave a Reply