Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എത്ര തിരക്കുകൾ ഉണ്ടായാലും ‘ദൈവത്തിന് കത്തെഴുതുക’ എന്നത് സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഹോബിയാണ്. ലാലിൻറെ കത്തിൻറെ മറുപടിയെന്നോണം ദൈവം മോഹന്‍ലാലിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.തന്റെ പുതിയ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ സമാധാനത്തിന്റെ പാട്ടുകാരനായി ദൈവം തന്നെ കാണാനെത്തിയ കഥ പറയുന്നത്.ചേര്‍ത്തലയില്‍ സത്യന് അന്തിക്കാടിന്റെ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ബാവുല്‍ ഗായകനെ പൊലെ തോന്നിപ്പിക്കുന്ന ഒരാള്‍ ലാലിനെ കാണാനെത്തിയത്. ഇയാളെയാണ് മോഹന്‍ലാല്‍ ദൈവം എന്ന് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തെ കണ്ടപ്പോള്‍ ശരിക്കും താന്‍ ദൈവമേ എന്ന് വിളിച്ചു പോയതായി ലാല്‍ പറയുന്നു. തന്റെ പേരില്‍ സിനിമാശാലകള്‍ കത്തിക്കുന്നതിനെയും സിനിമക്കെതിരെ കൊലവിളിക്കുന്നതിനുമെതിരെ ദൈവം ശബ്ദമുയര്‍ത്തിയതായി മോഹന്‍ലാലിന്റെ ബ്ലോഗില്‍ പറയുന്നു. ആരാണ് നിങ്ങളോട് എന്റെ കാര്യം നോക്കാന്‍ പറഞ്ഞത്, എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളും ഇഷ്ടപ്പെടുന്ന കാര്യങ്ങളും നിങ്ങള്‍ എങ്ങിനെയാണ് തീരുമാനിക്കുന്നതെന്നും ദൈവം ചോദിച്ചു. താന്‍ കണ്ട ദൈവം രസികനാണെന്ന് മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാലിൻറെ ബ്ലോഗിന്റെ പൂർണ രൂപം
Leave a Reply