Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 12:39 pm

Menu

Published on January 22, 2015 at 10:58 am

വ്യാജവാര്‍ത്തകള്‍ തടയാന്‍ പുതിയ സംവിധാനവുമായി ഫേസ്ബുക്ക്

facebooks-going-to-start-weeding-out-fake-news-stories

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയ സംവിധാനവുമായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കാനുള്ള ശ്രമമാണിത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്ത വ്യാജമാണോ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ യൂസര്‍മാര്‍ക്ക് അവസരമൊരുക്കുന്ന സംവിധാനമാണ് ഫെയ്‌സ്ബുക്ക് കൊണ്ടുവന്നത്. വാര്‍ത്ത വ്യാജമെന്ന് കൂടുതല്‍ പേര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ പോസ്റ്റ് ന്യൂസ് ഫീഡ്‌സില്‍ ഡൗണ്‍ഗ്രേഡ് ചെയ്യപ്പെടും. ഫെയ്‌സ്ബുക്കിലെ മറ്റു ഫില്‍റ്ററുകള്‍ ചെയ്യുന്നത് പോലെ ആ വാര്‍ത്ത പൂര്‍ണമായി നീക്കം ചെയ്യില്ല.പകരമായി പോസ്റ്റിനോടൊപ്പം ‘വാര്‍ത്ത വ്യാജമാണെന്ന് നിരവധി പേര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്’ എന്ന ഒരു മുന്നറിയിപ്പ് ലേബല്‍ ചേര്‍ക്കപ്പെടും. അതേസമയം ഹാസ്യാത്മക വാര്‍ത്തകളെയും ഉള്ളടക്കങ്ങളെയും ഇത് ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാസ്യാത്മകമായ പോസ്റ്റുകളെന്ന് തോന്നുന്നവ സാധാരണ ഗതിയില്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നാണ് തങ്ങള്‍ക്ക് അറിയാനായതെന്ന് ഫേസ്ബുക്ക് പറയുന്നു.

fb fake news

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News