Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 2:38 am

Menu

Published on January 24, 2015 at 11:53 am

വിന്‍ഡോസ് 10 അപ്‌ഡേഷന്‍ സൗജന്യമാക്കാനോരുങ്ങി മൈക്രോസോഫ്റ്റ്‌

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b5%8d-10-%e0%b4%85%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%97

റെഡ്‌മെഡ്:  വിന്‍ഡോസ് 10 സൗജന്യമായി അപ്‌ഗ്രേഡ് ചെയ്തു നല്‍കുമെന്ന് മൈക്രോസോഫ്റ്റ്. റെഡ്‌മെന്റില്‍ നടന്ന വിന്‍ഡോസ് 10 പരിചയപ്പെടുത്തല്‍ ചടങ്ങില്‍ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ചീഫ് ടെറി മിയേഴ്‌സണാണ് ഇക്കാര്യം അറിയിച്ചത്.വിന്‍ഡോസ് 7, വിന്‍ഡോസ് 8.1, വിന്‍ഡോസ് ഫോണ്‍ 8.1 എന്നിവര്‍ക്ക് വിന്‍ഡോസ് 10 പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ സൗജന്യമായി അതിലേക്കു മാറാനാകുമെന്നാണ് മിയേഴ്‌സണ്‍ പ്രഖ്യാപിച്ചത്. ഒരു തവണ വിന്‍ഡോസ് 10 ലേക്കു മാറിയാല്‍ ആജീവനാന്തം മൈക്രോസോഫ്റ്റ് അപ്‌ഡേഷന്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചുഇനി ഡസ്‌ക് ടോപ്പിലും, ടാബ്‌ളെറ്റിലും, സ്മാര്‍ട് ഫോണിലും ഒരേപോലെ ഉപയോഗിക്കാവുന്ന വേര്‍ഷനായിട്ടാകും വിന്‍ഡോസ് 10 പുറത്തിറക്കുന്നതെന്നാണ് സൂചന. അതോടൊപ്പം പുതിയ ബ്രൗസര്‍, പുതിയ ഗെയിംമിങ്ങ് അനുഭവം, വലിയ സ്റ്റാര്‍ട്ട് മെനു, യുണിവേഴ്‌സല്‍ ആപ്പ് സംവിധാനം എന്നിവ ഒക്ടോബറില്‍ പ്രതീക്ഷിക്കുന്ന മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 നുണ്ട്.ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഇപ്പോള്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന്‍ ഫ്രീയായാണ് നല്‍കുന്നത്. ആപ്പിളും തങ്ങളുടെ ഒ.എസിന്റെ കാര്യത്തില്‍ ഒരു പരിധിവരെ സൗജന്യ നയം തന്നെയാണ് പിന്തുടരുന്നത്. കഴിയുന്നത്ര ഡിവൈസുകളില്‍ വിന്‍ഡോസ് ഉറപ്പുവരുത്തുകയെന്നതാണ് വിന്‍ഡോസ് 10 സൗജന്യമായി നല്‍കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സൗജന്യമായി നല്‍കുന്നതു വഴി വരുന്ന നഷ്ടം ഇന്റര്‍നെറ്റിലൂടെ ഓഫീസ് പോലുള്ള സേവനങ്ങള്‍ വിറ്റുകൊണ്ട് നികത്താനാണ് നീക്കം.

Loading...

Leave a Reply

Your email address will not be published.

More News