Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: പുഴുങ്ങിയ കോഴിമുട്ടയെ വീണ്ടും പഴയരീതിയിലാക്കാന്‍ സാധിക്കുമെന്ന്കണ്ടെത്തല്‍ .യുഎസും ഓസ്‌ട്രേലിയയും കൂട്ടം ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിറകിൽ. മുട്ടയുടെ വെള്ളയില്‍ അടങ്ങിയ പ്രോട്ടിനെ പുഴുങ്ങിയതിന് ശേഷം പഴയ പടിയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.കട്ടിയായ പ്രോട്ടീനെ വീണ്ടും പഴയരൂപത്തിലാക്കുന്നത് കാന്‍സര്‍ ചികിത്സയിലും ബയോടെക്‌നോളജിയിലും ഫുഡ് പ്രോസസിംഗിലും ചരിത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. 90 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനുട്ട് സമയം വേവിച്ച കോഴിമുട്ടയെ പിന്നീട് യൂറിയ ചേര്‍ത്ത് പ്രത്യേക മെഷീനിന്റെ സഹായത്തോടെയാണ് പഴയ പടിയിലേക്ക് മാറ്റുന്നത്. വോര്‍ട്ടെക്‌സ് ഫ്ലയിഡ് ഡിവൈസ് എന്ന മെഷീനാണ് ഇതിനായി ഉപയോഗിക്കുന്നത്. പാഴായി പോകുന്ന പ്രോട്ടീന്‍ ഇത്തരത്തില്‍ പുനരുപയോഗം നടത്തുന്നത് ശാസ്‌ത്രീയപരവും നിര്‍മ്മാണപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്‌തമായ പിന്തുണയാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. നിലവില്‍ കാന്‍സര്‍ ആന്റിബോഡികള്‍ സൃഷ്‌ടിക്കുന്നത് ഹാംസ്‌റ്ററുകളുടെ അണ്ഡാശയ കോശങ്ങളില്‍ നിന്നാണ്. പ്രോട്ടീന്‍ പാഴാകാതിരിക്കാനാണിത്. ഇത് വളരെ ചെലവേറിയ രീതിയാണ്. എന്നാല്‍ പുതിയ പരീക്ഷണം വിജയമായ നിലയ്‌ക്ക് കാന്‍സര്‍ ആന്റിബോഡി നിര്‍മ്മാണത്തിന് ഭാവിയില്‍ ചെലവു കുറയുമെന്നാണ് കണക്കാക്കുന്നത്.അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ ജനറല്‍ മെഡിക്കല്‍ സയന്‍സസും ആസ്‌ത്രേലിയന്‍ റിസര്‍ച്ച് കൗണ്‍സിലും സംയുക്തമായാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠനത്തിന്റെ വിശദാംശങ്ങള്‍ ‘കെംബയോകെം’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
–
–
Leave a Reply