Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയിൽ സൗജന്യ ഇൻറർനെറ്റ് സേവനം വരുന്നു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് റിലയന്‍സുമായി സഹകരിച്ചാണ് ഇന്ത്യയില്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ്(internet.org) എന്ന ആപ്പാണ് സൗജന്യ ഫേസ്ബുക്ക് കണക്ഷന് ഉള്‍പ്പടെയുള്ളവയ്ക്കായി നല്‍കുന്നത്. 38 ഓളം വെബ്സൈറ്റുകളാണു ഇതുവഴി സൗജന്യമായി ലഭിക്കുന്നത്. ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയ്ക്കു പുറമേ, ബിബിസി, റോയിട്ടേഴ്സ്, ഇഎസ്പിഎന്‍, ഇന്ത്യാ ടുഡേ, ഹംഗാമ, ന്യൂസ് ഹണ്ട്, വിക്കിപിഡിയ, വെതര്‍, ട്രാവല്‍ സൈറ്റുകള്‍ തുടങ്ങിയവ ഇതിലൂടെ ലഭിക്കും. ഈ ആപ്പ് ഡൗണ്‍ലേഡ് ചെയ്യണമെങ്കില്‍ റിലയന്‍സിന്റെ സിം തന്നെ വേണം. സൗജന്യ സേവനം ലഭ്യമാക്കുന്നതിന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഇൻറർനെറ്റ് ഡോട്ട് ഓർഗ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം. കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ റിലയൻസ് നെറ്റ്വർക്ക് ഉപയോഗിക്കുന്നവർക്കാണ് സൗജന്യ സേവനം. ഇന്ത്യയിൽ നൂറുകോടിയിലേറെ ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ല. ഈ സാഹചര്യം മാറ്റുന്നതിനുള്ള എളിയശ്രമമാണ് ഇന്റർനെറ്റ് ഡോട് ഒാർഗ് എന്ന് സൂക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.സൂക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
Leave a Reply