Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലൂടെ കുപ്രസിദ്ധി നേടിയ സരിത.എസ്.നായര്‍ ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനും വാട്സ് ആപ്പിലെ പ്രഖ്യാപങ്ങള്ക്കുംശേഷം ഇപ്പോഴിതാ ചാനല്‍ അവതാരികയായി എത്തുന്നു. ഈ പ്രണയദിനത്തില്‍ ടു ഡേ ടിവി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ലൗബേര്‍ഡ്സ്’ എന്ന ഷോയിലാണ് സരിത എത്തുന്നത്. ഈ പരിപാടിയുടെ ഉള്ളടക്കം പ്രണയമാണ്. അതുകൊണ്ട് തന്നെ പ്രണയിക്കുന്നവര്‍ക്കും, പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പ്രണയം പരാജയപ്പെട്ടവര്ക്കുംഈ പരിപാടിയിലൂടെ സരിത പരിഹാരങ്ങൾ പറഞ്ഞു തരും. എല്ലാ എപ്പിസോഡിലും പ്രേക്ഷകര്‍ അയച്ചുതരുന്ന പ്രണയലേഖനങ്ങളില്‍ നിന്നും മികച്ചവ തിരഞ്ഞെടുത്ത് പ്രണയാദ്രമായി തന്നെ സരിത കത്തുകൾ വായിക്കും.’പ്രണയിക്കേണ്ടവര്‍ അറിഞ്ഞിരിക്കേണ്ട പത്തുകല്പ്പനകളുമായി ഞാന്‍ എത്തുന്നു’ എന്ന ആമുഖത്തോടെ, സരിത പ്രത്യക്ഷപ്പെടുന്ന പ്രമോ യൂട്യൂബിലും വാട്സ് ആപ്പിലും ഇപ്പോൾ വൈറലായിക്കഴിഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഒൻപത് മണിക്കാണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുക.
–
Leave a Reply