Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 4:16 am

Menu

Published on February 14, 2015 at 11:04 am

മരണശേഷവും ഇനി ഫേസ്ബുക്ക് ഉപയോഗിക്കാം…!!

facebook-legacy-contact-will-manage-your-account-when-you-die

മരണശേഷവും ഇനി ഫേസ്ബുക്ക് ഉപയോഗിക്കാം .ഇതിനുള്ള   സംവിധാനം ഫേസ്ബുക്ക് ആരംഭിച്ചു. ഫേസ്ബുക്ക്‌ അധികൃതരാണ്   ഇത്‌ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ‘ ലെഗസി കോണ്ടാക്‌ട് ‘എന്ന സൗകര്യത്തോടുകൂടിയാണ് ഫേസ്ബുക്ക് ഇതിന് അവസരമൊരുക്കുന്നത്.ഇതിനായി ആദ്യം ചെയ്യേണ്ടത്ഒരു വ്യക്തിയെ   ലെഗസി കോണ്ടാക്‌ട്     ആയി ഉപഭോതാക്കാൾ തീരുമാനിക്കേണ്ടതുണ്ട്. ഉപയോക്‌താവിന്റെ മരണത്തിന്‌ ശേഷം ലെഗസി കോണ്ടാക്‌ടിന്‌ ഈ ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉപയോഗിക്കാം. എന്നാല്‍, മരിച്ച ഉപയോക്‌താവിന്റെ അക്കൗണ്ടിന്റെ എല്ലാ വിവരങ്ങളും ലെഗസിക്ക്‌ ഉപയോഗിക്കാന്‍ കഴിയില്ല.ഫ്രെണ്ട്‌ റിക്വസ്‌റ്റ് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുക, പ്രൊഫൈല്‍ വിവരങ്ങള്‍ മെച്ചപ്പെടുത്തുക, കവര്‍ ഫോട്ടോ മാറ്റുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ലെഗസി കോണ്ടാക്‌ടിന്‌ ചെയ്യാന്‍ സാധിക്കും. മരണശേഷം ഉപയോക്‌താവിന്റെ ഫെയ്‌സ് ബുക്ക്‌ പേജില്‍ ലെഗസിക്ക്‌ ഒരു പ്രാവശ്യം മാത്രം ചിത്രമോ കുറിപ്പോ പോസ്‌റ്റ് ചെയ്യാം.എന്നാല്‍, ലെഗസി കോണ്ടാക്‌ടിന്‌ മരിച്ച ഫെയ്‌സ് ബുക്ക്‌ ഉപയോക്‌താവിന്റെ സ്വകാര്യ മെസേജുകള്‍ വായിക്കുവാന്‍ കഴിയില്ല.  നിലവില്‍ യുഎസില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. മറ്റ് രാജ്യങ്ങളിലേക്ക് ഉടന്‍ തന്നെ ഇതിന്റെ സേവനം വ്യാപിപ്പിക്കും.

legacy-contact

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News