Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:09 am

Menu

Published on February 24, 2015 at 3:17 pm

+92, +375..ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാൽ സൂക്ഷിക്കുക…ഇല്ലെങ്കിൽ പണികിട്ടും…!ട്രായ്‌യുടെ മുന്നറിയിപ്പ്..!!

dont-return-that-missed-call

മൊബൈൽ ഫോണ്‍  കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകളിൽ ഇരയാകുന്നവരുടെ എണ്ണം കൂടിവരികയാണ്.ഇവർക്ക് മുന്നറിയിപ്പുമായി  ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. +92, +375 എന്നീ നമ്പരുകളില്‍ നിന്ന് കോള്‍ വന്നാല്‍ എടുക്കരുതെന്നും മിസ് കോള്‍ കണ്ടാല്‍ തിരിച്ച് വിളിയ്ക്കരുതെന്നുമാണ് ട്രായ് നല്‍കുന്ന മുന്നറിയിപ്പ്.  ‘വണ്‍ റിങ് സ്‌കാം’ എന്ന പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ കബളിപ്പിയ്ക്കുകയാണ് ഇത്തരം നമ്പരുകളിലൂടെ ചെയ്യുന്നത്.ഈ  നമ്പരുകളിലേക്ക് നിങ്ങള്‍ തിരികെ വിളിക്കുമ്പോള്‍ എത്തിപ്പെടുക ഏറെ പണം മുടക്കേണ്ട ഇന്റര്‍നാഷണല്‍ ഹോട്ട് ലൈനുകളിലെക്കോ, അശ്ലീല സൈറ്റ് നമ്പരുകളിലേക്കോ ആണ്. വിളിക്കുമ്പോള്‍ പണം നഷ്ടപ്പെടുന്നത് കൂടാതെ ഒരുപക്ഷേ നിങ്ങളുടെ ഡേറ്റയും ചോര്‍ത്തപ്പെട്ടേക്കാം. +216 എന്ന നമ്പരില്‍ നിന്ന് വന്ന മിസ്‌ഡ് കോള്‍ കണ്ട് തിരിച്ച് വിളിച്ച് രണിത എന്ന വീട്ടമ്മയ്ക്ക് തന്റെ മൊബൈല്‍ ബാലന്‍സില്‍ നിന്നും 60 രൂപയാണ് നഷ്ടമായത്.രണിതയെ പോലെ നിരവധി  ഉപഭോക്താക്കളാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കുന്നവര്‍ക്കാണ് പണി കിട്ടുന്നത്.ആഫ്രിക്കയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു സംഘമാണ് ഇത്തരം കോള്‍ തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തര ബന്ധങ്ങളുള്ളതിനാല്‍ ഇവയ്ക്കെതിരെ നടപടികള്‍ എടുക്കാന്‍ സാധിക്കില്ല. അതിനാല്‍ +92,+375  എന്നീ നമ്പറുകളിൽ  നിന്നും വരുന്ന  കോളുകള്‍ അവഗണിയ്ക്കുകയാണ് തട്ടിപ്പിനിരയാകാതിരിയ്ക്കാനുള്ള മാര്‍ഗംമെന്ന് ടായ് മുന്നറിയിപ്പ് നൽകുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News