Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോർണിയ :വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി ഗർഭാശയ സഞ്ചിക്കുള്ളിൽ കുഞ്ഞ് പിറന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമാണ് ഇത്തരം സംഭവം നടക്കാറുള്ളത്. അമേരിക്കയിലെ കാലിഫോർണിയയിൽ സെദാർസ് സിനായി മെഡിക്കൽ സെൻററിലാണ് ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത്. ഗർഭാശയ സഞ്ചിക്കുള്ളിൽ പ്ലാസൻറ വഴി ശ്വാസം കഴിച്ച് ചുരുണ്ട് കിടക്കുന്ന കുഞ്ഞിനെ കണ്ട് ഡോക്ടർമാർ വരെ അമ്പരന്നു പോയതായാണ് റിപ്പോർട്ട്. ഡോ. വില്യം ബെണ്ടെർ ആണ് ഈ അത്യപൂർവ്വമായ പ്രസവം നടത്തിയത്. ഗർഭാശയ സഞ്ചിയിൽ കിടക്കുന്ന കുഞ്ഞിൻറെ ഫോട്ടോ എടുത്ത ശേഷം ഉടൻ തന്നെ കുഞ്ഞിനെ സഞ്ചിയിൽ നിന്ന് പുറത്തേക്ക് എടുക്കുകയും ചെയ്തു. കുഞ്ഞ് ഇപ്പോൾ പൂർണ്ണ ആരോഗ്യത്തോടെയാണുള്ളതെന്ന് ഡോക്ടർമാർ അറിയിച്ചു. സാധാരണ പരിക്കുകൾ എൽക്കാതെ ഭ്രൂണം വളർന്നു വരുന്നത് ഗർഭാശയ സഞ്ചിക്കുള്ളിൽ ആണ്. ഇത് ക്രമേണ ചുരുങ്ങി പൊട്ടിമാറും. എന്നാൽ ഇവിടെ ഗർഭാശയ സഞ്ചി ഒരു കുഴപ്പവും പറ്റാതെ പൊട്ടാതെ നിലനിൽക്കുകയായിരുന്നു.
–

–

–

–

Leave a Reply