Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:51 pm

Menu

Published on March 5, 2015 at 12:31 pm

കേടായ മെമ്മറി കാര്‍ഡ് കളയാൻ വരട്ടെ, അവ ചിലപ്പോൾ പ്രവർത്തന ക്ഷമമാക്കാൻ സാധിച്ചെന്നു വരും!

how-to-repair-a-corrupted-memory-card

വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെയ്ക്കാനുള്ള ഒരു ഉപകരണമാണ് മെമ്മറി കാർഡ്. ഒരിക്കൽ എഴുതുന്ന വിവരങ്ങൾ ദീർഘകാലം ഇവയിൽ ശേഖരിച്ചുവെയ്ക്കാൻ കഴിയുന്നതാണ്.ഈ മെമ്മറി കാർഡ് കേടായാൽ പലരും പരിഭ്രമിക്കാറുണ്ട്. എന്നാൽ ഇതിൻറെ ഒരാവശ്യവുമില്ല. കേടായ മെമ്മറി കാർഡ് പ്രവർത്തന ക്ഷമമാക്കാൻ വഴിയുണ്ട്. ഒരു കമ്പ്യൂട്ടറും, മെമ്മറി കാര്‍ഡ് റീഡറും ഉണ്ടെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. അതെങ്ങനെയെന്നാണ് ചുവടെ കൊടുത്തിട്ടുള്ളത്.

How to Repair a Corrupted Memory Card1

1.ആദ്യം തന്നെ മികച്ച ഒരു ഡാറ്റാ റിക്കവറി പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
2. അതിനു ശേഷം നിങ്ങളുടെ മെമ്മറി കാര്‍ഡിനെ ഒരു യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക
3.ഇനി നിങ്ങൾക്ക് ആവശ്യമുളള ഡാറ്റകള്‍ ഡാറ്റാ റിക്കവറി പ്രോഗ്രാം ഉപയോഗിച്ച് കേടായ മെമ്മറി കാര്‍ഡില്‍ നിന്ന് വീണ്ടെടുക്കുക.

sd-card-in-computer2

4.പിസി-യില്‍ ആദ്യം തന്നെ യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുക.
5.പിന്നീട് സ്റ്റാര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്‌താൽ കമ്പ്യൂട്ടർ എന്ന് കാണാം.അതിൽ ക്ലിക്ക് ചെയ്യുക.

How to Repair a Corrupted Memory Card3

6.അപ്പോൾ നിങ്ങളുടെ മെമ്മറി കാര്‍ഡ് Devices with Removable Storage എന്നതില്‍ പ്രത്യക്ഷപ്പെടുന്നതാണ്.
7.ഇനി നിങ്ങളുടെ ഡെസ്‌ക്ടോപില്‍ നിന്ന് Run ഡയലോഗ് ബോക്‌സ് തുറക്കുന്നതിനായി Win+R അമര്‍ത്തുക. അതിനു ശേഷം cmd എന്ന് നല്‍കിയ ശേഷം എന്‍ടര്‍ അമര്‍ത്തുക.

How to Repair a Corrupted Memory Card4

8.കമാന്‍ഡ് പ്രോംറ്റില്‍ chkdsk m: /r എന്ന് നല്‍കുക, ഇതില്‍ m: എന്നത് നിങ്ങളുടെ മെമ്മറി കാര്‍ഡിന്റെ ഡ്രൈവ് ലെറ്റര്‍ ആണ്. തുടര്‍ന്ന് എന്‍ടര്‍ അമര്‍ത്തുക.ചെക്ക് ഡിസ്‌ക് എന്ത് പ്രവര്‍ത്തിയാണ് ചെയ്യേണ്ടത് എന്നറിയാനായി നിങ്ങളുടെ ഇന്‍പുട്ട് ചോദിച്ചേക്കാം. ഇത് സംഭവിക്കുമ്പോള്‍, തുടരുന്നതിനായി Yes എന്ന് ഉത്തരം നല്‍കി എന്‍ടര്‍ അമര്‍ത്തുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News