Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐസിസ് ഭീകരരുടെ കൊടും ക്രൂരതയുടെ വീഡിയോകൾ നിങ്ങൾ കണ്ടിരിക്കും. എന്നാൽ ഐ.എസിന്റെ പ്രവര്‍ത്തികള്‍ അനുകരിച്ച് ഒരു കല്യാണം നിങ്ങൾ കണ്ടിട്ടുണ്ടാകില്ല. ഐ.എസിന്റെ പ്രവര്‍ത്തികള്‍ അനുകരിച്ച് ഈജിപ്തിലെ മെനോഫിയയില്‍ സംഘടിപ്പിച്ച ഒരു കല്യാണത്തിൻറെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കയാണ്. വിവാഹചടങ്ങിൽ പങ്കെടുത്ത പലരും ജിഹാദികളെ സൂചിപ്പിക്കുന്നതിനായി കയ്യിൽ കൈയില്‍ കത്തിയുമേന്തിയാണ് വന്നത്. മുഖം മറച്ച് കയ്യില്‍ കത്തിയുമായി നവ ദമ്പതികളെ സമീപിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ജിഹാദികള്‍ രണ്ടുപേരെയും ഭീഷണിയിലൂടെ തങ്ങളുടെ ആജ്ഞകള്‍ അനുസരിപ്പിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. വധുവിനെയും വരനെയും മണ്ഡപത്തില്‍ നിന്ന് നിര്‍ബന്ധിച്ച് താഴെയിറക്കുന്നതും ഇരുവര്‍ക്കും ജിഹാദികൾ ഓരോ കത്തിയുടെ മാതൃക നല്‍കുന്നതും ഈ ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ജോർദ്ദാൻ പൈലറ്റിനെ തീയിട്ട് ചുട്ടു കൊല്ലാൻ നിർമ്മിച്ച ഇരുമ്പ് കൂടിൻറെ മാതൃകയും അവിടെ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ഈ ഇരുമ്പ് കൂടിൻറെ അകത്തേക്ക് ദമ്പതികളെ നിർബന്ധിച്ച് കയറ്റി നൃത്തം ചെയ്യിപ്പിക്കുന്നതും, ഐ.എസിലെ പോരാളിയായി തെരഞ്ഞെടുത്തത് സൂചിപ്പിക്കുന്നതിനു വേണ്ടി കത്തിക്കൊപ്പം ഒരു തോക്കും മുഖം മൂടിയും ജിഹാദികള്‍ വരന് നല്‍കുന്നതും ഈ വീഡിയോയിൽ കാണാം.
–
Leave a Reply