Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 4:35 am

Menu

Published on March 7, 2015 at 2:44 pm

ദേഷ്യം നിയന്ത്രിക്കാനുള്ള ചില മാർഗ്ഗങ്ങളിതാ…!

how-to-control-your-anger

മനുഷ്യസഹജമായ ഒരു വികാരമാണ്‌ ദേഷ്യം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ദേഷ്യപ്പെടാത്തവര്‍ ചുരുക്കമാണ്‌. പലരുടെയും ജീവിതത്തില്‍ ദേഷ്യം പതിവുകാരനാണ്. ഭീഷണികളോട് ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അതിന് ശക്തി നിലനില്‍ക്കുന്നതിനു വേണ്ടിയുള്ള വികാരമാണ് ദേഷ്യം. അമിതമായാലോ അനവസരത്തിലോ ദേഷ്യം പോലെ ഹാനികരവും വർജ്ജ്യവുമായ ഒരു വികാരം വേറെയില്ല. ദേഷ്യം പല ഗുരുതരമായ കാര്യങ്ങള്‍ക്കും കാരണമായി ഭവിക്കാറുണ്ട്. കോപം എന്നത് മാനുഷികമായ ഒരു വികാരം ആണ്. പല ആള്‍ക്കാരിലും വിഭിന്നമായ അളവിലാണ് കോപം ഉണ്ടാകുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ദേഷ്യം പിടിക്കാറുണ്ട്. വിദഗ്ദരുടെ അഭിപ്രായത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഏറ്റവും നല്ലത് സ്വയം നിയന്ത്രിക്കലാണ്. അതിന് ചില മാർഗ്ഗങ്ങളിതാ….

How to control your anger1

1.നമുക്ക് ഇഷ്ടമില്ലാത്തതോ ഉള്‍കൊള്ളാന്‍ കഴിയാത്തതോ ആയ കാര്യങ്ങളാണ് ദേഷ്യം വരാൻ കാരണമാകുന്നത്. ആ സാഹചര്യത്തെ ഉള്‍ക്കൊണ്ട് അതിനെ അതിജീവിക്കാനും നേരിടാനും മനസിനെ പാകപ്പെടുത്തുകയും പിന്നീട് ആത്മവിശ്വാസം കൂട്ടുകയും ചെയ്യുക.
2.ദേഷ്യം വരുന്ന ചുറ്റുപാടിൽ നിന്നും മാറി നിൽക്കുക. ഇത് നിങ്ങളുടെ കോപത്തെ നിയന്ത്രിക്കാൻ സഹായിക്കും. ചില വസ്തുക്കളും സ്ഥലവും നിങ്ങളുടെ ദേഷ്യം വർദ്ധിപ്പിക്കാൻ ഇടയാക്കുന്നതായിരിക്കും.

Misunderstanding

3. ദേഷ്യം പിടിച്ച് കഴിഞ്ഞ് അൽപ നേരം കഴിയുമ്പോൾ ദേഷ്യം വീണ്ടും വരും. ഇതൊഴിവാക്കാൻ അപ്പോഴത്തെ നിങ്ങളുടെ ആവശ്യം അതായത് കോപത്തിനിടയാക്കിയ സംഭവത്തിന്‌ പ്രതികാരം നിങ്ങള്‍ ചിന്തിക്കുന്നത് എന്താണോ അത് ഒരു കടലാസ്സിൽ എഴുതുക. ഇത് ദേഷ്യത്തെ നിയന്ത്രിക്കാൻ സഹായിക്കും.
4.ദേഷ്യം കൂടുമ്പോൾ പത്തു തവണ ദീര്‍ഘനിശ്വാസം ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക നില തണുപ്പിക്കാന്‍ സാധിക്കും. അതും എണ്ണിക്കൊണ്ട് തന്നെ ശ്വാസോച്ഛ്വാസം ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസിന്‍റെ ശ്രദ്ധ തിരിക്കാൻ ഇത് സഹായിക്കും.

How to control your anger4

5.ദേഷ്യം നിയന്ത്രിക്കാനാവാതെ വരുമ്പോൾ അതൊരു കടലാസ്സിൽ എഴുതുക. നിങ്ങളുടെ അപ്പോഴുള്ള അവസ്ഥയും അതിൽ എഴുതുക. പിന്നീട് ദേഷ്യം മാറി നിങ്ങളുടെ മനസ്സ് തണുത്ത് കഴിയുമ്പോൾ കടലാസ്സിൽ എഴുതി വെച്ചത് വായിച്ചു നോക്കുക. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും നിങ്ങൾ എത്രമാത്രം വിഡ്ഢിത്തമാണ് ചിന്തിച്ചിരുന്നതെന്ന്.
6.ഏറ്റവും അവസാനത്തെ ഘട്ടമാണ് ക്ഷമ. ക്ഷമിക്കുന്നതു മൂലം മറ്റുള്ളവരില്‍ നമ്മുടെ സ്ഥാനം ഉയരുകയെയുള്ളൂ.എത്ര പ്രതികാരം ചെയ്താലും കിട്ടാത്ത മനസമാധാനം പൂര്‍ണ്ണമായി ക്ഷമിക്കുന്നതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും .

How to control your anger5

7.മനസ്സിന് സന്തോഷം വരുന്ന കാര്യങ്ങളിൽ ഏർപ്പെടുക. ഇതുവഴി നിങ്ങൾക്ക് മനസ്സിനെ നിയന്ത്രിക്കാൻ കഴിയും.
8.ദേഷ്യത്തെ നിയന്ത്രിക്കാന്‍ ആദ്യം ദേഷ്യം തിരിച്ചറിയുക. ‘എനിക്ക്‌ ദേഷ്യം അനുഭവപ്പെടുന്നു’ എന്ന അവബോധം വളരെ പ്രധാനമാണ്‌. അതുകൊണ്ടു തന്നെ ദേഷ്യം മൂലമുണ്ടാകുന്ന പല ആപത്തുകളെയും ഒഴിവാക്കാന്‍ ഇതു സാധിക്കും.

Young female is writing notes and planning her schedule.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News