Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുജറാത്ത്: 2015 ജൂലൈയ്ക്ക് ശേഷം കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നവർ അതിനു മുമ്പ് വേഗം വിവാഹം കഴിച്ചോളൂ. ഇല്ലെങ്കിൽ നിങ്ങളുടെ ദാമ്പത്യ ജീവിതം വിവാഹ മോചനത്തില്‍ അവസാനിയ്ക്കും. കാത്തിരിക്കാൻ ഒരുക്കമാണെങ്കിൽ 2016 ഓഗസ്റ്റിന് ശേഷം വിവാഹം കഴിയ്ക്കാവുന്നതാണ്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 300 ല്‍ അധികം ജോത്സ്യന്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പൊതുവെ ജോത്സ്യത്തില്‍ നല്ല വിശ്വാസമുള്ളവരാണ് ഗുജറാത്തികൾ. വ്യാഴന്റെ ദിശ മാറുന്നതാണ് വിവാഹബന്ധങ്ങള്‍ തുടങ്ങുന്നതിന് ശുഭകരമല്ലായെന്ന് ജ്യോത്സന്മാർ കണ്ടെത്തിയ കാരണം. വ്യാഴന്‍ പ്രതികൂലഘട്ടത്തിലേയ്ക്ക് കടക്കുന്നതോടെ ഈ സമയത്ത് നടക്കുന്ന വിവാഹബന്ധങ്ങൾ നീണ്ടു നിൽക്കില്ലെന്നാണ് ഇവർ പറയുന്നത്. പ്രതിവർഷം 45000 ല്‍ അധികം വിവാഹങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇത്തരത്തിലൊരു പ്രചരണം നിലനിൽക്കുന്നിടത്തോളം ഇവിടങ്ങളിലെ വിവാഹ വിപണിയും മന്ദഗതിയിലാകാനാണ് സാധ്യത.
Leave a Reply