Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിൽ നിങ്ങൾ ഇടുന്ന ചില പോസ്റ്റുകൾ ഫേസ്ബുക്ക് തന്നെ നീക്കം ചെയ്യാറുണ്ട്. ചിലപ്പോൾ നിങ്ങളുടെ അക്കൗണ്ട് തന്നെ സസ്പന്റ് ചെയ്യാറുമുണ്ട്.കാരണമായി ഫേസ് ബുക്ക് നൽകുന്ന വിശദീകരണം ഫെയ്സ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നായിരിക്കും. ഏതൊക്കെ തരത്തിലുള്ള പോസ്റ്റുകള്‍ അനുവദിക്കില്ല എന്നത് സംബന്ധിച്ച് ഗൈഡ്ലൈന്‍ ഫേസ്ബുക്ക് പുറത്തിറക്കിയിരിക്കുകയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
മതം, വംശം, ദേശീയത, ലിംഗം, ലൈംഗികത എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ നേരിട്ട് അധിക്ഷേപിക്കുന്ന പോസ്റ്റുകളെ വിലക്കുന്നു.അതേസമയം , ക്രൂരതയില്‍ ആനന്ദം കണ്ടെത്താനോ അക്രമത്തെ മഹത്വവല്ക്കരിക്കാനോ രക്ത രൂക്ഷിതമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കിയിരിക്കുന്നു. അതേസമയം മറ്റൊരാള്‍ നടത്തിയ സ്പര്‍ദ്ധ ജനിപ്പിക്കുന്ന പോസ്റ്റുകള്‍ ഇതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കാനായി ഷെയര്‍ ചെയ്യാം. സ്പര്‍ദ്ധയുണ്ടാക്കുന്ന വിഷയങ്ങളില്‍ ഹാസ്യം, ആക്ഷേപഹാസ്യം, സാമൂഹ്യ വിമര്‍ശനം എന്നീ നിലയ്ക്ക് പോസ്റ്റുകളിടാം. പക്ഷേ സ്വന്തം പേരിലായിരിക്കണം എന്നു മാത്രം.
ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുന്ന ചിത്രങ്ങളിലെ നഗ്നതയുടെ കാര്യത്തിലും വ്യക്തമായ മാനദണ്ഡങ്ങള്‍ ഫേസ്ബുക്ക് മുന്നോട്ടുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് വിലക്കിയിട്ടുള്ള പ്രധാനവ ഇവയാണ്…ലൈഗിക വേഴ്ച്ചയുടെ ചിത്രങ്ങള്‍, ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങള്‍, പൂര്‍ണമായും വെളിവാക്കപ്പെട്ട പൃഷ്ടഭാഗം, ഡിജിറ്റലായി ഉണ്ടാക്കിയെടുത്ത നഗ്നത, ലൈംഗിക പ്രവൃത്തികളെ കുറിച്ചുള്ള വിവരണങ്ങള്‍. എന്നാൽ കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രിയുടെ ചിത്രം, സ്തനം മുറിച്ചുമാറ്റിയ പാടിന്റെ ചിത്രങ്ങള്‍, നഗ്ന രൂപങ്ങള്‍ ഉള്‍പ്പെടുന്ന പോട്ടോഗ്രാഫുകള് എന്നിവ പോസ്റ്റ് ചെയ്യുന്നതിന് വിലക്കില്ല.
ഫേസ്ബുക്ക് വിലക്കിയിട്ടുള്ള മറ്റ് പ്രധാന വിഷയമാണ് ക്രൂരതയില്‍ ആനന്ദം കണ്ടെത്താനോ അക്രമത്തെ മഹത്വവല്ക്കരിക്കാനോ രക്ത രൂക്ഷിതമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.
അതേസമയം മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന്‍, ഭീകരതയെ അപലപിക്കാന്‍, പൊതു താല്പര്യത്തിന് എന്നീ നലയ്ക്ക് ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കിയിട്ടില്ല.
ആത്മഹത്യ, സ്വയം പരിക്കേല്പിക്കക്കല്, തെറ്റായ ഭക്ഷണക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾ,വിവരങ്ങൾ മുതലായവ ഫേസ്ബുക്ക് വിലക്കിയിട്ടുണ്ട്. എന്നാൽ വ്യക്തികളെ ആത്മഹത്യിലേക്കും സ്വയം മുറിപ്പെടുത്തുന്നതിലേക്കും നയിക്കാത്ത ഇത്തരം ചിത്രങ്ങളും വിവരങ്ങളും നൽകാവുന്നതാണ് . ശരീരം രൂപാന്തരപ്പെടുത്തുന്ന ചിത്രങ്ങള്‍ സ്വയം പരിക്കേല്പിക്കുന്നവയായി ഫേസ്ബുക്ക് പരിഗണിക്കുന്നില്ല.
Leave a Reply