Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 1:00 pm

Menu

Published on March 17, 2015 at 5:03 pm

ഫേയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കിവച്ച് പിന്നെ അതിലേക്ക് തിരിഞ്ഞുനോക്കാത്തവര്‍ സൂക്ഷിക്കുക…!

facebook-will-delete-not-active-users-account

ചിലയാളുകൾ ഫേയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കിവച്ച് പിന്നീട് അതിലേക്ക് തിരിഞ്ഞു നോക്കുക പോലുമില്ല. അത്തരക്കാർ ഇനി സൂക്ഷിച്ചോളൂ. നിങ്ങളുടെ അക്കൗണ്ട് ചിലപ്പോൾ നീക്കം ചെയ്യപ്പെട്ടേക്കാം. ജനപ്രിയ സോഷ്യൽ നെറ്റ് വർക്ക് വെബ്സൈറ്റായ ഫേയ്‌സ്ബുക്ക് നിര്‍ജീവ അക്കൗണ്ടുകളും പേജുകളിലെ ലൈക്‌സും നീക്കം ചെയ്യാനൊരുങ്ങുകയാണ്. സോഷ്യല്‍ മീഡിയകളിലെ വിശ്വാസ്യത നിലനിര്‍ത്താനാണ് ഇത്തരമൊരു നീക്കമെന്നാണ് വിലയിരുത്തുന്നത്. ഇപ്പോൾ നിലവിലുള്ള മിക്ക ബിസിനസ് പേജുകളുടെയും ലൈക്‌സ് കൂടുതലും വ്യാജവും നിര്‍ജീവവുമാണ്. നിര്‍ജീവ അക്കൗണ്ടുകളും പേജുകളിലെ ലൈക്‌സും നീക്കം ചെയ്യുമെന്ന് കാണിച്ച് എല്ലാ ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും സന്ദേശം നല്‍കിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് നേരത്തെ തന്നെ നീക്കം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയാണ് നിര്‍ജീവ അക്കൗണ്ടുകള്‍ കൂടുതലായി നീക്കം ചെയ്യാന്‍ തുടങ്ങിയത്. നിർജ്ജീവ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് കരുതി മിക്ക ഉപയോക്താക്കളും തിരിച്ചെത്തുമെന്നാണ് ഫേയ്സ്ബുക്ക് അധികൃതരുടെ കണക്കുകൂട്ടൽ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News