Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം. സംഗീതത്തിന്റെ ശക്തി അപാരമാണ്. മനുഷ്യനും സംഗീതവും തമ്മിലുള്ള ബന്ധം ഒരു പക്ഷേ പറഞ്ഞറിയിക്കാൻ കഴിയാത്ത വണ്ണം ഉറപ്പുള്ളതാണ്. സംഗീതം നമ്മളിലുളവാക്കുന്ന ചില തരത്തിലുള്ള വികാരങ്ങൾ എന്താണെന്ന് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇപ്പോഴിതാ ശാസ്ത്രീയ സംഗീതം മനസ്സ് ശാന്തമാക്കുന്നതിനൊപ്പം പഠിക്കാനും ഓർക്കാനുമുള്ള കഴിവ് കൂട്ടുമെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ഹെൽസിങ്കി സർവ്വകലാശാലയിലെ ഗവേഷകരാണ് സംഗീതത്തിന് ഇങ്ങനെയും ഒരു ഗുണമുള്ളതായി കണ്ടെത്തിയത്. സംഗീതം തുടർച്ചയായി കേൾക്കുമ്പോൾ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുകയും തലച്ചോറിൻറെ പ്രവർത്തനം കൂടുതൽ ജാഗ്രത കൈവരിക്കുകയും ചെയ്യുന്നു. ഇതാണ് ഓർമ്മശക്തി കൂട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സംഗീതവുമായി കുറച്ചെങ്കിലും ബന്ധമുള്ളവരിലേ ഇത് ഫലപ്രദമാകുകയുള്ളൂ. പാർക്കിൻസണ്‍സ് രോഗത്തിനുള്ള ചികിത്സയ്ക്ക് ഇത് ഉപകാരപ്പെടുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
Leave a Reply