Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊളംബിയയില്‍ മണ്ണിടിച്ചിലിന് ശേഷം പ്രത്യക്ഷപ്പെട്ടത് യേശുക്രിസ്‌തുവിൻറെ രൂപം. സാന്‍ഫ്രാന്‍സിസ്‌കോയിലെ പുട്ടുമായോയിലാണ് സംഭവം. തായ്‌ലന്റില്‍ കന്യാമറിയത്തിന്റെ പ്രതിമ കണ്ണീര്‍ പൊഴിച്ച വാർത്ത ഈയിടെ വന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ വാർത്തയും. ശനിയാഴ്ചയാണ് സംഭവം നടന്നത്. മണ്ണിടിഞ്ഞ ഭാഗത്ത് ക്രിസ്‌തുവിന്റെ പ്രതിഛായ രൂപപ്പെടുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ കൊളംബിയ സാന്‍ഫ്രാന്‍സിസ്‌കോ പുട്ടുമായോയിലേക്ക് തീര്‍ത്ഥാടകരുടെ വൻ പ്രവാഹമാണ്. ഭക്‌തജനപ്രവാഹം ഏറിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇവിടെ പോലീസ് വിന്യാസം വേണ്ടി വന്നിരിക്കുകയാണ്. ദിവസവും നൂറു കണക്കിന് വിശ്വാസികളാണ് ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി പോകുന്നത്. ഈ അത്ഭുതം കാണാനും ഫോട്ടോയെടുക്കാനും നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്.
–
Leave a Reply