Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇഷ്ടപെട്ട ഭക്ഷമായിരുന്നിട്ടും തടികൂടുമെന്ന് ഭയന്ന് ചോറ് കഴിക്കാൻ മടികാണിക്കുന്നവരാണധികവും. എന്നാൽ ഇവർക്ക് ഒരു സന്തോഷവാർത്ത . ഇനി ധൈര്യമായി ചോറ് കഴിച്ചുതന്നെ തടി കുറയ്ക്കാം.അതിന് പാചക രീതിയില്‍ മാറ്റം വരുത്തിയാൽ മതി.അതായത് അരി പാചകം ചെയ്യുമ്പോള്‍ തിളക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക തുടര്‍ന്ന് വേവിച്ചെടുത്ത് 12 മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വെയ്ക്കുക. അതിന് ശേഷം ചോറ് കഴിക്കുക .ഇങ്ങനെ ചെയ്‌താൽ അമിതമായി തടി വെയ്ക്കുന്നത് തടയാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശ്രീലങ്കയിലെ ശാസ്ത്രഞ്ജരുടെതാണീ പുതിയ കണ്ടുപിടിത്തം .പാചകരീതിയില്‍ മാറ്റം വരുത്തിയാല്‍ 5- മുതല്‍ 60 വരെ കലോറി കുറയ്ക്കാമെന്നാണ് ഇവരുടെ കണ്ടുപിടിത്തം. അരിയില്‍ സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാത്തതും ദഹിക്കുന്നതുമുണ്ട്. അരക്കപ്പ് അരിയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നാണ് കണക്ക്. പാചകത്തിന് ശേഷം അവ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം കഴിക്കാം.പൊണ്ണത്തടിമൂലം കഷ്ടതയനുഭാവിക്കുന്നവർ ഏറെ ഉപയോഗപ്പെടുത്തുന്നതാകുമെന്നാണ് ഗവേഷണ സംഘം വിലയിരുത്തുന്നത്.