Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 7:34 pm

Menu

Published on April 3, 2015 at 12:21 pm

മലയാളികളായ സ്വവർഗ്ഗാനുരാഗികൾ അമേരിക്കയിൽ വിവാഹിതരായി

sandeep-weds-karthik-an-unusual-love-story

ന്യൂയോര്‍ക്ക്: മലയാളികളായ സ്വവർഗ്ഗാനുരാഗികൾ അമേരിക്കയിൽ വിവാഹിതരായി. അതും മലയാളികളുടെ സാന്നിധ്യത്തിൽ. ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട സന്ദീപ്,കാർത്തിക് എന്നിവരാണ് ഒരിക്കലും വേർപിരിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.വീട്ടുകാരുടെ സമ്മതം തേടിയപ്പോൾ അവരും ഈ വിവാഹത്തിന് എതിർത്തില്ല. അവസാനം അമേരിക്കയിലെ കാലിഫോര്‍ണിയിൽ വെച്ച് ജനുവരി 18ന് ഇവർ വിവാഹിതരാകുകയായിരുന്നു. വിവാഹ ഒരുക്കങ്ങൾക്ക് ഒരു വർഷമാണ്‌ ഇവർ എടുത്തത്. കേരളത്തിലെ സ്വവര്‍ഗാനുരാഗികളുടെ ഓണ്‍ലൈന്‍ ഗ്രൂപ്പായ ക്വീറലയാണ് കഴിഞ്ഞ ദിവസം ഇവരുടെ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടത്. കുടുംബത്തിൽ സവിശേഷമായ വിവാഹം നടക്കുന്നതറിഞ്ഞ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ബ്വന്ധുക്കൾ ചടങ്ങിനായി ഒത്തുകൂടിയിരുന്നു. കേരളത്തിലായിരുന്നുവെങ്കിൽ ഇവരുടെ വിവാഹം ഒരിക്കലും നടക്കാത്ത സ്വപ്നമായി മാറുമായിരുന്നു. ഇരുവരും ഇപ്പോൾ വിവാഹ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ്.
–
Sandeep weds Karthik 11
–
Sandeep weds Karthik 10
–
Sandeep weds Karthik 9
–
Sandeep weds Karthik 8
–
Sandeep weds Karthik 7
–
Sandeep weds Karthik 6
–
Sandeep weds Karthik 5
–
Sandeep weds Karthik 4
–
Sandeep weds Karthik 3
–
Sandeep weds Karthik 2
–
Sandeep weds Karthik 1
–
Sandeep weds Karthik 0

Loading...

Comments are closed.

More News