Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 1:26 pm

Menu

Published on April 7, 2015 at 2:31 pm

99,299, 999 ഇത്തരം വിലകളിൽ ഒളിഞ്ഞിരിക്കുന്ന ചതി നിങ്ങൾക്കറിയുമോ?

99299999-price-tags-secret-behind-supermarkets

സൂപ്പർ മാർക്കറ്റുകളിലും,മേളകളിലും മറ്റും സാധനങ്ങൾക്ക് 99, 299, 999 എന്നിങ്ങനെ വില നൽകിയിട്ടുള്ളത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? ഇങ്ങനെ വിലകൾ നൽകുന്നതിന് പിന്നിൽ ഒരു ചതി ഒളിഞ്ഞിരിക്കുന്നുണ്ട്. അത് നിങ്ങൾക്ക് അറിയുമോ? ഇത്തരം വ്യാപാര ശൃംഖലയുടെ ഒരു ഷോപ്പിൽ ദിവസവും 500ലധികം ആളുകൾ എത്താറുണ്ട്. ഇത്തരം വിലകളിലുള്ള സാധനങ്ങൾ വാങ്ങുമ്പോൾ മിക്കവാറും പലയാളുകളും ബാക്കി ഒരു രൂപ ചില്ലറയില്ലെന്ന് കച്ചവടക്കാർ പറയുമ്പോൾ അത് വാങ്ങാതെ പോകാറുണ്ട്.എന്നാൽ ഇത് ബിസിനസ്സുകാരുടെ ഒരു തന്ത്രമാണ്. ഈ രീതിയിൽ ഒരു ദിവസം 500 പേർ ഒരു രൂപ ബാക്കി വാങ്ങാതെ പോയാൽ 500 x 1 =500 രൂപ അവർക്ക് ലാഭം കിട്ടും. അങ്ങനെ 365 ദിവസം 500 x 365 =1,82,500 രൂപ അവർക്ക് ലഭിക്കുന്നു. ഇത്തരത്തിലുള്ള 1500 ഷോപ്പുകൾ നമ്മുടെ രാജ്യത്ത് ഉണ്ടെങ്കിൽ 1,82,500 x 1500 =273,750,000 രൂപ ഒരു വർഷം ഇത്തരം വ്യാപാര ശൃംഖലകൾ നേടുന്നു. ഇതിലും അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഈ തുക ടാക്സബിൾ അല്ല എന്നതാണ്. കാരണം ഒരിക്കലും ബില്ലിൽ ഒരു രൂപ കൂട്ടില്ല. ഇപ്പോൾ മനസ്സിലായില്ലേ 49, 99,299, എന്നിങ്ങനെയുള്ള വിലകളുടെ വിലകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതി…? ഇതെല്ലാം കുത്തക മുതലാളിമാരുടെ വെറും ഗൂഡതന്ത്രം മാറ്റമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News