Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 11:32 am

Menu

Published on April 7, 2015 at 4:14 pm

വിവാഹത്തിന് ഇനി ഒരു വിഭവം മാത്രമേ വിളമ്പാവൂ എന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

pakistan-weddings-to-have-one-dish-only

ലഹോര്‍: നമ്മളിൽ മിക്ക ആളുകളും വിവാഹത്തിന് പോകുന്നത് വിഭവ സമൃദമായ സദ്യ കഴിക്കാനായിരിക്കും. എന്നാൽ അത്തരക്കാർക്ക് വിഷമമുണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിവാഹത്തിന് ഇനി മുതൽ അമിത അലങ്കാരങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണ മേളകളും നിരോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഡോണ്‍ ദിനപ്പത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ഇത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയിലല്ല,മറിച്ച് പാക്കിസ്ഥാനിലാണ്. ഒരേ ഒരു വിഭവം മാത്രമേ ഇനി മുതൽ വിവാഹത്തിന് വിളമ്പാവൂ എന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. പാക്കിസ്ഥാനി വിവാഹങ്ങളിലെ ആർഭാടവും ധൂർത്തും കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്. ജനുവരിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും കഴിഞ്ഞ ആഴ്ചയാണ് തങ്ങൾക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതെന്ന് വിവാഹ മണ്ഡപത്തിൻറെയും കാറ്ററിംഗ് സര്‍വീസുകളുടെയും ഉടമകൾ പറയുന്നു. ഇതെല്ലാം ഒഴിവാക്കിയാൽ തങ്ങൾക്ക് ഏറെ നഷടമുണ്ടാകുമെന്നും ഇവർ പറയുന്നു. വീടുകളിലും മറ്റ് സ്വകാര്യയിടങ്ങളിലും നടക്കുന്ന വിവാഹങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. ആദ്യഘട്ടത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകമാവുക. സുപ്രീം കോടതിയുടെ ഈ ഉത്തരവ് നടപ്പാക്കാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്ന് വിവാഹ മണ്ഡപത്തിന്റെയും കാറ്ററിംഗ് സര്‍വീസുകളുടെയും ഉടമകൾ പറഞ്ഞു.
–
Pakistan weddings to have one dish only3

Loading...

Comments are closed.

More News