Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 1:10 am

Menu

Published on April 13, 2015 at 12:15 pm

ലോകത്തിലെ ആദ്യ തലമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാകാൻ പോകുന്നു !

first-human-head-transplant-could-happen-in-two-years

ലണ്ടന്‍: കരള്‍,വൃക്ക,ഹൃദയം തുടങ്ങിയവ മാറ്റിവയ്ക്കുന്ന ശാസ്ത്രക്രിയകളെ കുറിച്ച് നാം നിരവധി കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ലോകത്തിൽ ആദ്യമായി തലമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടക്കാൻ പോകുന്നു. ഇറ്റലിക്കാരനായ ശസ്ത്രക്രിയാവിദഗ്ധന്‍ ഡോ സെര്‍ജിയോ കനാവെറോ ആണ് തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധ്യമാകുമെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനുള്ള സാങ്കേതിക, വൈജ്യ സഹായങ്ങള്‍ക്കായി അമേരിക്കയെ സമീപിക്കാനാണ് ഡോക്ടര്‍ ഒരുങ്ങുന്നത്.തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് തന്നെ സമീപിക്കുന്നതെന്ന് ഡോക്ടർ സെർജിയോ പറയുന്നു. ഇതിൽ ഏറെയും ഭിന്ന ലിംഗത്തിൽ പെട്ടവരാണ്.

First human head transplant could happen in two years1

ആദ്യമായി തലമാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുന്നത് റഷ്യക്കാരനായ കമ്പ്യൂട്ടര്‍ സയന്‍സ് ശാസ്ത്രജ്ഞന്‍ വലേറി സ്പിരിഡനോവ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പേശികള്‍ ശോഷിക്കുന്ന ജനിത രോഗത്തിന് അടിമയാണ് വലേറി സിപിരിഡനോവ്. കൊടും വേദന സഹിച്ച് ഇങ്ങനെ ജീവിക്കാന്‍ താത്പര്യമില്ല. അതുകൊണ്ട് താന്‍ ഈ ശസ്ത്രക്രിയാ പരീക്ഷണത്തിന് തയ്യാറാണെന്ന് സിപിരിഡനോവ് പറഞ്ഞതായാണ് സൂചന. ശസ്ത്രക്രിയയുടെ വിജയ സാധ്യത എത്രമാത്രം ഉണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡോക്ടർ പറയുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച, പൂര്‍ണ ആരോഗ്യവാനായ ഒരാളുടെ ശരീരത്തിലേക്ക് വലേറിയുടെ തല അറുത്തെടുത്ത് തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഈ ശസ്ത്രക്രിയ നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News