Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് മിക്ക സ്മാർട്ട്ഫോണ്‍ ഉപഭോക്താക്കളും വാട്സ് ആപ്പ് ഉപയോഗിക്കുന്നവരാണ്. ചിത്രങ്ങളും, വീഡിയോകളും, മ്യൂസിക്ക് ഫയലുകളും പങ്കിടാന്‍ കഴിയുന്ന ഈ കാലഘട്ടത്തിലെ പ്രശസ്തമായ മെസേജിങ് ആപാണ് വാട്ട്‌സ്ആപ്. ആന്‍ഡ്രോയ്‌ഡ് ഫോണുകളിലാണ് നിങ്ങൾക്ക് എപ്പോഴെങ്കിലും വാട്ട്‌സ് ആപ്പ് കോളിംഗ് ഫീച്ചറുകള്‍ ലഭ്യമാകുന്നത്. നിങ്ങൾക്ക് എപ്പോഴെങ്കിലും ഒന്നില്‍ കൂടുതല്‍ വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കണമെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ OGWhatsApp, SwitchMe എന്നീ ആന്‍ഡ്രോയിഡ് ആപുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണില്‍ തന്നെ ഒന്നിലധികം വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാൻ കഴിയും.
–

–
1.ആദ്യം തന്നെ നിങ്ങളുടെ വാട്ട്‌സ്ആപ് ഡാറ്റയുടെ മുഴുവന്‍ ബാക്ക്അപ്പ് എടുക്കുക.
2. Settings – apps – WhatsApp – Clear Data ഇതിൽ പോയി എല്ലാ വാട്ട്‌സ്ആപ് ഡാറ്റകളും ഡിലിറ്റ് ചെയ്യുക.
3.ഇനി /sdcard/WhatsApp directory എന്നുള്ളത് sdcard/OGWhatsApp എന്നായി മാറ്റുക. ഇതിന് വേണ്ടി നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിനായുളള ഏത് ഫയല്‍ മാനേജറും ഉപയോഗിക്കാവുന്നതാണ്.
–

–
4.അതിനു ശേഷം ആന്‍ഡ്രോയിഡ് ഡിവൈസില്‍ നിന്ന് ശരിയായ വാട്ട്‌സ്ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.
5.ഇനി ഒജിവാട്ട്‌സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക.
6.ഇനി ആദ്യ വാട്ട്‌സ്ആപില്‍ രജിസ്റ്റര്‍ ചെയ്ത പഴയ ഫോണ്‍ നമ്പര്‍ ഒജിവാട്ട്‌സ്ആപില്‍ സ്ഥിരീകരിക്കുക.
–

–
7. പിന്നീട് ഔദ്യോഗിക വാട്ട്‌സ്ആപ് പ്ലേ സ്റ്റോറില്‍ നിന്നും നിങ്ങളുടെ മറ്റൊരു നമ്പറിനായി വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.
8. ഇതോടെ ആന്‍ഡ്രോയിഡ് ഡിവൈസ് റൂട്ട് ചെയ്യാതെ തന്നെ, രണ്ട് വ്യത്യസ്ത വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ രണ്ട് ടെലിഫോണ്‍ നമ്പറുകളിലായി ഒറ്റ ഡിവൈസില്‍ ഉപയോഗിക്കാൻ കഴിയുന്നതാണ്.
Leave a Reply