Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 9:45 pm

Menu

Published on April 14, 2015 at 11:54 am

ഒഴിവാക്കൂ…ഇത്തരം ചീത്ത ശീലങ്ങളെ…

bad-habits-to-avoid

ജീവിക്കുവാനുള്ള ഓട്ടത്തിനിടയിൽ ഇന്നത്തെ തലമുറ അറിഞ്ഞോ അറിയാതെയോ സ്വായത്തമാക്കാൻ ശ്രമിക്കുന്നത് ചീത്ത ശീലങ്ങളാണ്. നിങ്ങൾ ചെയ്യുന്ന ഇത്തരം ശീലങ്ങളാണ് ജീവിതത്തെയും നിങ്ങളുടെ ആരോഗ്യത്തെയും നശിപ്പിക്കുന്നത്.ഇതിന് പരിഹാരമായി  ആദ്യം നിങ്ങളിലെ ചീത്ത ശീലങ്ങൾ  എന്തൊക്കെയാണെന്ന്    അറിയാൻ ശ്രമിക്കുകയാണ് വേണ്ടത്.എന്നിട്ട് അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി അതിനെ ജീവിതത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുമാറ്റുക. എന്തൊക്കെയാണ് നിത്യജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന ചീത്ത ശീലങ്ങൾ എന്ന് നോക്കാം…..
രാവിലെ ആദ്യം ഒരു കപ്പു കാപ്പിയോ ചായയോ ആണ്‌ പലരുടേയും ശീലം. ഇതത്ര നല്ല ഒരു ശീലമല്ല . അസിഡിറ്റി ഉണ്ടാക്കാൻ ഇത് കാരണമാകും ആല്‍ക്കലൈന്‍ ആയ എന്തെങ്കിലും, പ്രത്യേകിച്ച്‌ ഒരു ഗ്ലാസ്‌ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നതായിരിക്കും നന്നായിരിക്കുന്നത്.

coffee drink

സമയമില്ലാത്തതു കൊണ്ടോ മറ്റു കാരണങ്ങളാലോ പ്രാതല്‍ ഉപേക്ഷിയ്‌ക്കുന്ന ശീലം പലര്‍ക്കുമുണ്ട്‌. ഇത്‌ ആരോഗ്യം കളയുന്ന ഒരു ശീലമാണ്.മാത്രാമല്ല ഉർജം കുറയ്ക്കാനും ഇത് കാരണമാകും.

break fast

വാഹനങ്ങൾ ഇല്ലാത്തവരായി  ഇന്നത്തെക്കാലത്ത് ആരും തന്നെ ഉണ്ടാകില്ല . ഒരു സാധനം അടുത്തു നിന്നു വാങ്ങാന്‍ പോലും വാഹനത്തില്‍ പോണം. നടത്തം കുറയുമ്പോള്‍ ജീവിക്കാനുള്ള ആഗ്രഹവും കുറയും. കൂടുതല്‍ സമയങ്ങളിലും വാഹനം ഉപയോഗിക്കാതെ നടന്നു പോകാന്‍ ശ്രമിക്കൂ.

car

മുകളിലത്തെ നിലയില്‍ പോകാന്‍ പടികള്‍ ഉണ്ടങ്കിലും ലിഫ്റ്റ് ഉപയോഗിക്കുന്ന ആളുകളാണ്‌ നമ്മള്‍ . ലിഫ്റ്റിന്‌ എത്രനേരം വേണെങ്കിലും കാത്തിരിക്കുവാനും ഇന്നത്തെ ആളുകള്‍ തയ്യാറാണ്‌. പടികള്‍ നടന്നുകേറുന്നതാണ് ആരോഗ്യത്തിന്‌ ഉത്തമം .

lift

വെള്ളം കുട്ടിക്കാന്‍ അധികപോര്‍ക്ക് മടിയാണ്. നന്നായി വെള്ളം കുടിക്കുകയാണ് വേണ്ടത്. ശരീരത്തില്‍ നല്ല അളവില്‍ ജലാംശം ഇല്ലെങ്കില്‍ പല രോഗങ്ങള്‍ക്കും കാരണമാകും. നന്നായി വെള്ളം കുടിക്കാന്‍ ശ്രമിക്കുക.

benefits of drinking water early morning

നല്ല മൃദുവായ സോഫകളില്‍ ഇരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല . അവിടെ തന്നെ കിടന്നുറങ്ങി പോകുകയും ചെയ്യും. ഇത് നിങ്ങളുടെ കഴിവുകളെ കൊല്ലുകയും മടിയന്‍മാരാക്കുകയും ചെയ്യും. ഒഴിവുസമയം കിട്ടുമ്പോള്‍ എന്തെങ്കിലും വിനോദങ്ങളിലും പരിപാടികളിലും പങ്കെടുക്കാന്‍ ശ്രമിക്കുക. വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെകൂടെ സമയം ചിലവഴിക്കുക.

men sofa

നഖം കടിച്ചു തുപ്പുന്നത് നിങ്ങളുടെ ശീലമാണോ. ഇത് ശരീരത്തില്‍ അണുബാധ ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇതു ഒഴിവാക്കാന്‍ വ്യാജ നഖങ്ങള്‍ ധരിക്കുക, എന്നും ഭംഗിയായും വൃത്തിയായും സൂക്ഷിക്കുക, നഖത്തില്‍ പോളീഷ് ഇടുക. ഇതിലൂടെ നിങ്ങള്‍ക്ക് ഈ ശീലം ഒഴിവാക്കാം.

A young woman biting her nails, close-up

നിങ്ങള്‍ പുകവലിക്കുന്ന വ്യക്തിയാണോ. അത് എന്താണ് നിങ്ങളുടെ ശരീരത്തിന് നല്‍കുന്നത്. ഹൃദയാഘാതം, ശ്വാസോച്ഛാസ തടസം, വായിലെ കാന്‍സര്‍ കൂടാതെ തൊണ്ട, ആമാശയ, വൃക്ക, മൂത്രസഞ്ചി എന്നിങ്ങനെ നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും കേടുവരുന്നു. ഇത്രയും രോഗങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ നിങ്ങള്‍ എന്തിനു പുകലിക്കുന്നു. നിലവില്‍ പുകവലി ഉപോക്ഷിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ശ്രമിക്കൂ..

bad habit1

നിങ്ങള്‍ക്ക് അമിതമായി മദ്യപിക്കുന്ന അല്ലെങ്കിൽ പുകവലിക്കുന്ന വ്യക്തിയാണോ.ഇത് രണ്ടും നിങ്ങളെ ജീവിതകാലം മുഴുവൻ രോഗിയാക്കി മാറ്റുന്ന ശീലങ്ങണെന്ന് ആദ്യം തിരിച്ചറിയുക.ഇത്തരം ശീലങ്ങൾ ഉപേക്ഷിക്കൂ.

 

drinks

 

ഭക്ഷണം  കഴിക്കുന്ന സമയത്ത്‌ മൊബൈയില്‍ ഫോണ്‍ ,ഹെഡ്ഫോണ്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഇവ കൂടുതല്‍ ഉപയോഗിക്കുന്നത്‌ കേള്‍വികുറവിന്‌ കാരണമാകും.

bad habit2

കൂടുതൽ സമയവും കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിക്കുന്നവരാണ് മിക്കവരും . കുറേ സമയം നിങ്ങള്‍ ഇതിന്റെ മുന്നിലാണോ. ഇതു നിങ്ങളുടെ കണ്ണിനും ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ദോഷമാണ്. കുറച്ച് സമയം ഇതിന്റെ മുന്നില്‍ നിന്നും മാറി മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.

men look computer

തിരക്കിനിടയില്‍ ടെന്‍ഷനുകളും സ്‌ട്രെസ്സും നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. തലവേദന, വയറുവേദന, രക്ത സമ്മര്‍ദ്ദം, കഴുത്ത് വേദന, ഉറക്കമില്ലായ്മ എന്നിവയൊക്കെ ഉണ്ടാക്കുന്നു. സ്‌ട്രെസ്സ് മനസ്സില്‍ പിരിമുറുക്കുമ്പോള്‍ അതൊഴിവാക്കാന്‍ ചൂവിംഗ് ബബിള്‍ഗം കഴിക്കൂ, എന്നിട്ട് ചുമ്മാ കുറച്ചു സമയം നടക്കാന്‍ പോകൂ..മനസു തുറന്ന് ചിരിക്കാനും ശ്രമിക്കുക.

Tension-Headaches

എല്ലാ ജോലികളും തീര്‍ത്ത് ഉറങ്ങുമ്പോള്‍ നിങ്ങള്‍ സമയം നോക്കാറുണ്ടോ. താമസിച്ചാണോ നിങ്ങള്‍ ഉറങ്ങുന്നത്. ഇത് തലവേദന ഉണ്ടാക്കുകയും തലചുറ്റല്‍ ഉണ്ടാക്കുകയും ചെയ്യും. കൃത്യസമയത്ത് എന്നും ഉറങ്ങാന്‍ ശ്രമിക്കുക.ദിവസവും കുറഞ്ഞത്‌ എട്ട്‌ മണിക്കൂര്‍ ഉറങ്ങുക.

sleep

മേക്കപ്പ്  ഇടുന്നവരാണ് നിങ്ങൾ എങ്കിൽ അത്   കഴുകിയതിന്‌ ശേഷം മാത്രം കിടക്കുക അല്ലെങ്കില്‍ അത് ചര്‍മ്മരോഗത്തിന് ഇടയാക്കും .

wash face

ജോലി ചെയ്യുന്നതിനിടയില്‍ ഇടവേള എടുക്കാതിരിക്കുക. തുടര്‍ച്ചയായി ഇരുന്നുചെയ്യുന്ന  ജോലികള്‍മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.

relax

ഉണര്‍ന്നെഴുന്നേറ്റയുടനെ ഫോണില്‍ കയറിക്കൂടുന്നവരുണ്ട്‌. ഇതും നല്ല ശീലമല്ല. ഫോണ്‍ അല്‍പം കഴിഞ്ഞു മാത്രം കൈകാര്യം ചെയ്യുക.

Things Before Selling Your Smartphone

ഭക്ഷണം കഴിക്കുമ്പോൾ  സ്വന്തം  സീറ്റില്‍ ഇരുന്ന്‌ ചെയ്യുക. ഇങ്ങനെ ഒരിടത്തുംപോകാതെ  സ്വന്തം ഇരിപ്പിടത്തില്‍ തന്നെ ഇരുന്ന് എല്ലാം ചെയ്യുന്നത്‌ അമിതവണ്ണത്തിന്‌ കാരണമാകും.

eating-at-desk

ദിവസവും പുറത്തുനിന്നുള്ള ആഹാരം കാഴിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലെതല്ല.   ദിവസവും ഇത്തരത്തിലുള്ള ആഹാരസാധങ്ങള്‍ പുറത്ത് നിന്നും കഴിക്കുന്നത്‌ ആരോഗ്യത്തിന് ദോഷംചെയ്യും.

food eat

ഏതെങ്കിലും ഒരു ഹോബിയില്‍ സമയമുള്ളപ്പോള്‍ ഏര്‍പ്പെടുക. ഇത്‌ മാനസിക ഉല്ലാസത്തിന്‌ ഉത്തമമാണ്‌ .

BD1234-001.jpg

Loading...

Comments are closed.

More News